മമ്മൂട്ടിയുടെ പുതിയ നിയമത്തില്‍ ആര്യ

ഉടന്‍ തീയറ്റരുകളില്‍ എത്തുന്ന  മമ്മൂട്ടി-നയന്‍താര ചിത്രം പുതിയ നിയമത്തില്‍ തമിഴ് നടന്‍ ആര്യ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചെറുതെങ്കിലും...

മമ്മൂട്ടിയുടെ പുതിയ നിയമത്തില്‍ ആര്യ

arya-and-mammootty

ഉടന്‍ തീയറ്റരുകളില്‍ എത്തുന്ന  മമ്മൂട്ടി-നയന്‍താര ചിത്രം പുതിയ നിയമത്തില്‍ തമിഴ് നടന്‍ ആര്യ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചെറുതെങ്കിലും  സുപ്രധാനമായ ഒരു വേഷത്തിലാകും ആര്യ പ്രത്യക്ഷപ്പെടുന്നത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ എ.കെ സാജന്‍ വ്യകതമാക്കി.

കുറച്ച്നാളുകള്‍ക്ക് മുന്‍പ് മമ്മൂട്ടി തന്‍റെ ട്വിറ്റര്‍ പേജില്‍ ആര്യയുമൊത്തുള്ള ഒരു സെല്ഫി ആരാധകരുമായി പങ്കു വെച്ചിരുന്നു. അത് പുതിയ നിയമത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്ഫിയാണ് എന്നറിഞ്ഞപ്പോലാണ് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്ന വിവരം പുറത്ത് വിടാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.


ഇതാദ്യമായല്ല ആര്യ മലയാള സിനിമകളില്‍ അഭിനയിക്കുന്നത്.  നടന്‍ പ്രിഥ്വിരാജിന്റെ നിര്‍മാണ കമ്പനി ആയ ആഗസ്റ്റ്‌ ഫിലിംസിന്റെ സഹയുടമ കൂടിയായ ആര്യ അവരുടെ പ്രോഡക്ഷനില്‍ പുറത്തിറങ്ങിയ ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളില്‍  സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ധ്രുവം എന്ന സൂപര്‍ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും എകെ സാജനും വീണ്ടും ഒന്നിക്കുന്ന പുതിയ നിയമം വ്യത്യസ്ത മത വിഭാഗങ്ങളില്‍ നിന്നും വിവാഹിതരായ ഒരു ദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയാണ് പ്രതിപാദിക്കുന്നത്. ചിത്രം ഫെബ്രുവരി 12ന് തീയറ്ററുകളില്‍ എത്തും.