ആപ്പിള്‍ 4- ഇഞ്ച്‌ ഐഫോണും ഐപാഡ് എയറും മാര്‍ച്ച്‌ 15ന് പുറത്തിറങ്ങും

ബെംഗളുരു: ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ ഐപാഡ് മോഡലുകള്‍ മാര്‍ച്ച്‌ 15ന് പുറത്തിറക്കുന്നു. ടെക്നോളജി ബ്ലോഗ്‌ 9ടു5മാര്‍ക്ക്‌ നല്‍കിയിരിക്കുന്ന...

ആപ്പിള്‍ 4- ഇഞ്ച്‌ ഐഫോണും ഐപാഡ് എയറും മാര്‍ച്ച്‌ 15ന് പുറത്തിറങ്ങും

apple-sign-431 copyബെംഗളുരു: ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ ഐപാഡ് മോഡലുകള്‍ മാര്‍ച്ച്‌ 15ന് പുറത്തിറക്കുന്നു. ടെക്നോളജി ബ്ലോഗ്‌ 9ടു5മാര്‍ക്ക്‌ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അതേ ആഴ്ചയില്‍ തന്നെ ഇവ വിപണിയിലെത്തിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

4 ഇഞ്ചിന്‍റെ പുതിയ ഐഫോണും ആപ്പിള്‍ ഐപാഡ് സീരീസിലെ ഏറ്റവും പുതിയ ഐപാഡ് എയറും പക്ഷെ ഇത്തവണ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

ഉപഭോക്താക്കളില്‍ ഐഫോണ്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വീഴ്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്. 2007ല്‍ ആദ്യത്തെ ഐഫോണ്‍ ഇറങ്ങിയത് എന്നാല്‍ അന്ന് മുതല്‍ ഐഫോണിന് ആവശ്യക്കാരുടെ എണ്ണം കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അതുകൊണ്ട് തന്നെ, ഐഫോണ്‍ 6എസ്, 6എസ് പ്ലസ്‌ എന്നീ മോഡലുകള്‍ക്ക് പകരം കൂടുതല്‍ വ്യത്യസ്തമായ ഡിസൈനോട് കൂടി പുതിയ 4-ഇഞ്ച്‌ ഐഫോണും 5എസ്ഇയും പുറത്തിറക്കി കൂടുതല്‍ ആവശ്യക്കാരെ നേടാനാണ് ആപ്പിളിന്‍റെ ഇപ്പോഴത്തെ ശ്രമം.

Read More >>