പ്രേമത്തിലെ 'മേരി' ധനുഷിന്റെ നായികയാകുന്നു

ധനുഷ് നായകനാകുന്ന കൊടി എന്ന ചിത്രത്തിൽ പ്രേമം ഫെയിം മഡോണ നായികയാകുന്നു എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ധനുഷ് ഇരട്ട വേഷത്തില്‍...

പ്രേമത്തിലെ

anupama

ധനുഷ് നായകനാകുന്ന കൊടി എന്ന ചിത്രത്തിൽ പ്രേമം ഫെയിം മഡോണ നായികയാകുന്നു എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ധനുഷ് ഇരട്ട വേഷത്തില്‍ എത്തുന്ന  ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രത്തില്‍ തൃഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശാമിലിയായിരുന്നു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപിക്കാന്‍ വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും ഡേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ മൂലം അവര്‍ പിന്മാറുകയായിരുന്നു.

ഇപ്പോൾ അറിയുന്നത് മഡോണയല്ല മറിച്ച് പ്രേമത്തിലൂടെ തന്നെ സിനിമാരംഗത്തെത്തിയ അനുപമ പരമേശ്വരനാണ് ഈ ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപിക്കുന്നതെന്നാണ്. ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.