ഉത്തരകൊറിയയില്‍ വീണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചതായി അഭ്യൂഹം

ഉത്തരകൊറിയ: ഉത്തരകൊറിയയില്‍ വീണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതായി മാധ്യമങ്ങള്‍ ബുധനഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഏകാധിപതി കിം ജോങ്ങ് ഉന്‍...

ഉത്തരകൊറിയയില്‍ വീണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചതായി അഭ്യൂഹം

Kim copyഉത്തരകൊറിയ: ഉത്തരകൊറിയയില്‍ വീണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതായി മാധ്യമങ്ങള്‍ ബുധനഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഏകാധിപതി കിം ജോങ്ങ് ഉന്‍ അധികാരത്തില്‍ എത്തിയ ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഉദ്യോഗസ്ഥനാണ് മരിച്ച റി യോങ്ങ് ജില്‍.

കൊറിയന്‍ പീപ്പിള്‍സ് ആര്‍മി ജനറല്‍ സ്റ്റാഫിന്‍റെ ചീഫ് ആയ റി യോങ്ങ് ജില്‍ ഈ മാസം ആദ്യമാണ് കൊല്ലപ്പെട്ടതെന്നാണ് ഉത്തരകൊറിയന്‍ വാര്‍ത്താ മാധ്യമമായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടിക്കുള്ളില്‍ കലഹം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നതിന്‍റെ പേരിലാണ് റി യോങ്ങ് ജില്ലിനെ കൊന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരകൊറിയയുടെ പുതിയ ന്യൂക്ലിയര്‍ പരീക്ഷണങ്ങളും റോക്കറ്റ് വിക്ഷേപണവും ഒക്കെയായി സമ്മര്‍ദ്ദങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് റിയുടെ കൊലപാതക വാര്‍ത്ത‍ പുറത്തു വരുന്നത്. ഇന്‍സ്പെക്ഷന്‍ യാത്രകളില്‍ കിമ്മിനോടൊപ്പം നിരസന്നിധ്യമായി കണ്ടിരുന്ന റിയുടെ പേര് ഞായറാഴ്ച നടക്കാനിരിക്കുന്ന റോക്കറ്റ് വിക്ഷേപണ ആഘോഷങ്ങളുടെ ലിസ്റ്റില്‍ കാണാത്തതാണ് സംശയങ്ങള്‍ക്ക് വഴി വച്ചത്.

Read More >>