ഇന്ത്യയുടെ അതൃപ്തി മറികടന്ന് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിങ്‌ടണ്‍ : ഇന്ത്യയുടെ പ്രതിഷേധവും അതൃപ്തിയും മറി കടന്നു പാകിസ്ഥാന് എഫ്‌ 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി അമേരിക്ക.പാകിസ്ഥാനില്‍ ഭീകരവാദ...

ഇന്ത്യയുടെ അതൃപ്തി മറികടന്ന് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി അമേരിക്ക

fighter-plane

വാഷിങ്‌ടണ്‍ : ഇന്ത്യയുടെ പ്രതിഷേധവും അതൃപ്തിയും മറി കടന്നു പാകിസ്ഥാന് എഫ്‌ 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി അമേരിക്ക.

പാകിസ്ഥാനില്‍ ഭീകരവാദ  പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന നിലപാടിലാണ്‌ അമേരിക്ക. അത് കൊണ്ട് തന്നെ ഇടപാടുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

അതെ സമയം ഇന്ത്യയിലെ യു.എസ്‌ സ്‌ഥാനപതി റിച്ചാര്‍ഡ്‌ വര്‍മയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്ത്യ വ്യക്തമാക്കി. പാകിസ്‌താന്‌ നിലവിലുള്ള എഫ്‌ 16 വിമാനങ്ങള്‍ ഉപയോഗിച്ച്‌ ഭീകരവാദത്തിനെതിരെ പോരാടാന്‍ സാധിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതിഷേധത്തിന് അമേരിക്ക നല്‍കിയ മറുപടി.


ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇന്ത്യയുടെ പ്രതിഷേധം ട്വിറ്ററിൽ രേഖപ്പെടുത്തി. "നിരാശപ്പെടുത്തുന്ന തീരുമാനമാണ് അമേരിക്കയുടേത്. ഈ ആയുധങ്ങൾ തീവ്രവാദത്തെ പ്രതിരോധിക്കാനായി  പാകിസ്താന് ഉപയോഗപ്പെടുത്താമെന്ന അമേരിക്കൻ നിലപാടിനോട് വിയോജിക്കുന്നതായി" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read More >>