അല്ലു അര്‍ജുന്‍ ഗായകനാകുന്നു

അല്ലു അര്‍ജുന്‍ ആദ്യമായി പിന്നണി ഗായകനാകുന്നു.  'സറൈനോട്' എന്ന തന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് അല്ലു ഒരു ഗാനം ആലപിക്കുന്നത്.ഇതിനുമുന്‍പ്  മറ്റൊരു...

അല്ലു അര്‍ജുന്‍ ഗായകനാകുന്നു

allu-arjun

അല്ലു അര്‍ജുന്‍ ആദ്യമായി പിന്നണി ഗായകനാകുന്നു.  'സറൈനോട്' എന്ന തന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് അല്ലു ഒരു ഗാനം ആലപിക്കുന്നത്.

ഇതിനുമുന്‍പ്  മറ്റൊരു ചിത്രമായ വേദത്തിലെ ഒരു ഗാനത്തിന് വേണ്ടി ചില റാപ്പ് വരികള്‍ പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അല്ലു ഒരു മുഴുനീള ട്രാക്ക് ആലപിക്കുന്നത്. പ്രമുഖ തെലുന്ഗ് സംഗീത സംവിധായകന്‍ എസ്.എസ്. തമന്‍ ആണ് ഗാനത്തിന് ഈണമിടുന്നത്.

അല്ലുവിനോപ്പം എം.സി വിക്കി, എം.എം.മാനസി എന്നീ ഗായകരും ചിത്രത്തില്‍  പാടുന്നുണ്ട്. അല്ലു അര്‍ജുന്‍ ആലപിക്കുന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് ചെന്നൈയില്‍ പൂര്‍ത്തിയായതായി എസ്.എസ്.തമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ അല്ലു സമ്മതം മൂളിയെന്നും വളരെ മികച്ച രീതിയില്‍ തന്നെ അദ്ദേഹം  ഗാനം ആലപിച്ചിട്ടുണ്ടെന്നും എസ്.എസ്.തമന്‍ വ്യക്തമാക്കി.