പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ ആദ്യ അദ്ധ്യാപക സ്‌റ്റോറിയുടെ കർത്താവും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ അക്ബർ കക്കട്ടിൽ (62) അന്തരിച്ചു. അർബുദ രോഗത്തെ തു...

പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

akbar

കോഴിക്കോട്: മലയാളത്തിലെ ആദ്യ അദ്ധ്യാപക സ്‌റ്റോറിയുടെ കർത്താവും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ അക്ബർ കക്കട്ടിൽ (62) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ഒരാഴ്ചായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  അന്ത്യം പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ എന്ന സ്ഥലത്ത് 1954 ജൂലായ് 7ന് ജനിച്ച അദ്ദേഹം മലയാളത്തിൽ ' അദ്ധ്യാപക കഥകൾ' എന്നൊരു പ്രസ്ഥാനത്തിനു തന്നെ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്.


കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട് അക്ബർ. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തിരഞ്ഞെടുത്ത കഥകൾ, പതിനൊന്ന് നോവലൈറ്റുകൾ, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂൾ ഡയറി, സർഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കതികൾ

കേന്ദ്രസർക്കാരിന്റെ സൗത്ത്‌സോൺ കൾച്ചറൽ സെന്റർ , സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ പർമനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1998 ൽ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുശ്ശേരി അവാർഡും 2000 ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചു. 1992ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചു.

അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ ഒന്പത് മുതല്‍ പന്ത്രണ്ട് വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഒൗദ്യോഗിക ബഹുമതികളോടെ കക്കട്ടിലെ കണ്ടോത്ത്കുനി ജുമാമസ്ജിദില്‍ നടത്തും.

Read More >>