ഓ കെ ജാനുവിലൂടെ വീണ്ടും ആദിത്യയും ശ്രദ്ധയും

പോയ വര്‍ഷത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിമാറിയ  മണിരത്നം സംവിധാനം ചെയ്ത ഓ.കെ.കണ്മണി ഹിന്ദിയില്‍ ഒരുങ്ങുന്നു. ദുല്ഖര്‍ സല്‍മാനും നിത്യ മേനോനും...

ഓ കെ ജാനുവിലൂടെ വീണ്ടും ആദിത്യയും ശ്രദ്ധയും

aditya-kapoor

പോയ വര്‍ഷത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിമാറിയ  മണിരത്നം സംവിധാനം ചെയ്ത ഓ.കെ.കണ്മണി ഹിന്ദിയില്‍ ഒരുങ്ങുന്നു. ദുല്ഖര്‍ സല്‍മാനും നിത്യ മേനോനും ഒന്നിച്ച ഓ കെ കണ്മണി ഇന്ത്യ ഒട്ടാകെയുള്ള സംവിധായകരുടെ പ്രശംസ നേടിയ ചിത്രമാണ്. ഹിന്ദി ചിത്രത്തില്‍  ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ആണ് നായികാ നായകന്മാരാകുന്നത്.

ചിത്രത്തിന്‍റെ സംവിധായകന്‍ ഷാദ് അലി സാത്തിയ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാണ്. മണിരത്നത്തിന്റെ തന്നെ അലൈപായുതേ എന്ന ചിത്രത്തിന്‍റെ റീമേക് ആയിരുന്നു സാത്തിയ.


ആദി എന്ന ഗെയിം ഡിസൈനരുടേയും താര എന്ന ആര്‍ക്കിടക്റ്റിന്റെയും  പ്രണയ കഥ പറഞ്ഞ ഓ കെ കണ്മണി  ഹിന്ദിയില്‍ എത്തുമ്പോള്‍ ഓ കെ ജാനു എന്ന പേരിലാണ് എത്തുന്നത്‌. നായകനായ ആദിത്യയും നായികയായ ശ്രദ്ധയും ഇതിനു മുന്‍പ് 2013ല്‍ ആഷികി 2 എന്ന ഹിറ്റ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും ഈ ജോടികള്‍ ഒന്നിക്കുമ്പോള്‍ ഒരു വന്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.