നടി ഭാവന വിവാഹിതയാകുന്നു

മലയാളികളുടെ പ്രിയ നടി ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമയിലെ യുവനിര്‍മ്മാതാവും വ്യവസായിയും ആയ നവീന്‍ ആണ് വരാന്‍. ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ്...

നടി ഭാവന വിവാഹിതയാകുന്നുbhavana

മലയാളികളുടെ പ്രിയ നടി ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമയിലെ യുവനിര്‍മ്മാതാവും വ്യവസായിയും ആയ നവീന്‍ ആണ് വരാന്‍. ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഭാവന നായികയായ റോമിയോ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്നു നവീന്‍. ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്‌. 

ഒരു ചാനല്‍ അഭിമുഖത്തിലാണ് ഭാവന വിവാഹക്കാര്യം പുറത്തുവിട്ടത്. ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നും ഭാവന കൂട്ടിച്ചേര്‍ത്തു. മലയാളം കൂടാതെ  അന്യഭാഷാചിത്രങ്ങളിലും സജീവ സാന്നിധ്യമായ ഭാവന നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാവനയും വിനയ് ഫോര്‍ട്ടും നായികാനായകന്മാരായി പുറത്തിറങ്ങിയ'ഹലോ നമസ്തേ ' തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.