ഹോട്ടല്‍ ജീവനക്കാരിക്കൊപ്പം ഫോട്ടോ എടുത്ത് നടന്‍ വിക്രം

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരിയോടൊപ്പം നിന്ന് ഫോട്ടോ എടുത്ത് നടന്‍ വിക്രം. ഹോട്ടലില്‍ തനിക്കു ചുറ്റും കൂടിയ ആരാധകരോടൊപ്പം അവരുടെ...

ഹോട്ടല്‍ ജീവനക്കാരിക്കൊപ്പം ഫോട്ടോ എടുത്ത് നടന്‍ വിക്രം

vikram

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരിയോടൊപ്പം നിന്ന് ഫോട്ടോ എടുത്ത് നടന്‍ വിക്രം. ഹോട്ടലില്‍ തനിക്കു ചുറ്റും കൂടിയ ആരാധകരോടൊപ്പം അവരുടെ അഭ്യര്‍ത്ഥനകളെ മാനിച്ചു ഫോട്ടോ എടുക്കുകയായിരുന്നു വിക്രം.

ആ സമയം അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വേണ്ടി എത്തിയ യൂണിഫോം ധരിച്ച ഹോട്ടല്‍ ജീവനക്കാരി തിരക്ക് മൂലം നിരാശയായി മടങ്ങുന്നത് ശ്രദ്ധയില്‍പെട്ട വിക്രം അവരുടെ അടുത്ത് ചെന്ന് അവരോടൊപ്പം നിന്ന് നിരവധി ഫോട്ടോസ് എടുക്കുകയായിരുന്നു.

ഇത് കണ്ടു നിന്ന ആരാധകരില്‍ ഒരാള്‍ വിക്രം ഒരു റിയല്‍ ലൈഫ് ഹീറോ ആണെന്നും മറ്റൊരാള്‍ അതുക്കുംമെലെ ആണ് വിക്രം എന്നും അഭിപ്രായപ്പെട്ടത് കണ്ടു നിന്നവരില്‍ പൊട്ടിച്ചിരി ഉണര്‍ത്തി.

Story by