നടന്‍ ജയന്‍റെ ജീവിതം സിനിമയാകുന്നു

മലയാളത്തിലെ അനശ്വര നടന്‍ ജയന്‍റെ ജീവിതം സിനിമയാകുന്നു.  മരണമടഞ്ഞു 36 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ജീവിതകഥ  വെള്ളിത്തിരയില്‍ ആവിഷ്കരിക്കുന്നത്...

നടന്‍ ജയന്‍റെ ജീവിതം സിനിമയാകുന്നു

jayanമലയാളത്തിലെ അനശ്വര നടന്‍ ജയന്‍റെ ജീവിതം സിനിമയാകുന്നു.  മരണമടഞ്ഞു 36 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ജീവിതകഥ  വെള്ളിത്തിരയില്‍ ആവിഷ്കരിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ജയനെ അവതരിപ്പിക്കുന്നത്‌ ഇന്ദ്രജിത്താണ്.

ജയന്‍റെ ആരാധകനാണ് താനെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. ഒരു ഓണ്‍ലൈന്‍  മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആഷിഖ് അബു വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷാരംഭത്തോട്കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരെന്നതിനെപ്പറ്റി അന്തിമ തീരുമാനം ആയിട്ടില്ല.


പുതിയ ചിത്രം  ജയന്‍റെ സിനിമാജീവിതത്തിനു പുറമേ വ്യക്തിജീവിതത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. 1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ജയന്‍ വളരെപ്പെട്ടെന്നു തന്നെ താരപദവിയിലേക്ക് ഉയര്‍ന്നു. 15 വര്ഷം ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സിനിമയി
ലേക്ക് വന്നത്. അഭിനയ ശേഷി കൊണ്ടും രൂപ ഭംഗി കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച ജയന്‍ യുവാക്കളുടെ  ഇടയില്‍ സാഹസികതയുടെയും പൌരുഷത്തിന്റെയും പ്രതീകമായി മാറി. 1980 നവംബര്‍ 16ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഹെലിക്കോപ്റ്ററില്‍ നിന്നും നിയന്ത്രണം തെറ്റിയുണ്ടായ വീഴ്ചയിലാണ് ജയന്‍ അന്തരിച്ചത്‌.