ഡല്‍ഹി ഹന്സ്രാജ് കോളേജില്‍ എത്തിയ ഷാരൂഖാനെതിരെ എബിവിപി പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹന്സ്രാജ് കോളേജില്‍ എത്തിയ ഷാരൂഖാനെതിരെ വിദ്യര്‍ത്ഥി പ്രതിഷേധം. തന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ഏറ്റവും പുതിയ...

ഡല്‍ഹി ഹന്സ്രാജ് കോളേജില്‍ എത്തിയ ഷാരൂഖാനെതിരെ എബിവിപി പ്രതിഷേധം

sharukh-khan

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹന്സ്രാജ് കോളേജില്‍ എത്തിയ ഷാരൂഖാനെതിരെ വിദ്യര്‍ത്ഥി പ്രതിഷേധം. തന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ഏറ്റവും പുതിയ ചിത്രമായ ‘ഫാനിലെ’ ഗാനങ്ങള്‍ പുറത്തിറക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും വേണ്ടിയാണ് ഷാരൂഖ് ഡല്‍ഹിയില്‍ എത്തിയത്.

എബിവിപി പ്രവര്‍ത്തകരാണ് എന്ന് സംശയിക്കപ്പെടുന്ന ഒരു കൂട്ടം വിദ്യര്‍ത്ഥികള്‍ ആണ് കോളേജിനു പുറത്തു ഷാരൂഖിനെതിരായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും അദ്ധേഹം അവിടം വിട്ടു പോകണം എന്ന് ആക്രോശിക്കുകയും ചെയ്തത്.


പത്തോളം വരുന്ന വിദ്യര്‍ത്ഥികള്‍ കോളേജ് മെയിന്‍ ഗേറ്റിനു പുറത്തു നിന്ന് ‘ഷാരൂഖ് ഖാന്‍ പുറത്തു പോണം’, ‘ഷാരൂഖ് ഖാന്‍ മൂര്‍ധാബാദ്’ എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് പ്രകാരം 8, 10 വിദ്യര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു മൌരിസ് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെ ഒരു മണിക്കൂറിനു ശേഷം വിട്ടയച്ചു.

“ഷാരൂഖ് കോളേജില്‍ എത്തുന്നതിനു കുറച്ചു മുന്‍പാണ് വിദ്യര്‍ത്ഥികള്‍ അവിടെ തടിച്ചു കൂടുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തത്. അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തി ഞങ്ങള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരെല്ലാം അവിടം വിട്ടു പോയി,” ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ പറ്റി പറഞ്ഞത് മുതലാണ്‌ ഷാരൂഖിനു നേരെ ആക്രമണങ്ങള്‍ തുടങ്ങിയത്. നേരത്തെ ‘റായിസ്’ എന്നാ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് വേണ്ടി ഭുജില്‍ എത്തിയപ്പോഴും ഷാരൂഖിനെതിരെ ആക്രമണം ഉണ്ടായി. അന്ന് അക്രമികള്‍ ഷാരൂഖിന്‍റെ കാറിനു നേരെ കല്ലെറിഞ്ഞിരുന്നു.