ഫ്രാന്‍സ്: അടിയന്തരവാസ്ഥയ്ക്ക് മറവില്‍ നടക്കുന്നത് മുസ്ലീം വേട്ടയെന്ന് മനുഷ്യാവകാശ സംഘടനകള്‍

പാരിസ്: അടിയന്തരാവസ്ഥയുടെ മറവില്‍ ഫ്രാന്‍സില്‍ നടക്കുന്നത് മുസ്ലീംവേട്ട. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷനലും ബുധനാഴ്ച...

ഫ്രാന്‍സ്: അടിയന്തരവാസ്ഥയ്ക്ക് മറവില്‍ നടക്കുന്നത് മുസ്ലീം വേട്ടയെന്ന് മനുഷ്യാവകാശ സംഘടനകള്‍

france

പാരിസ്: അടിയന്തരാവസ്ഥയുടെ മറവില്‍ ഫ്രാന്‍സില്‍ നടക്കുന്നത് മുസ്ലീംവേട്ട. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷനലും ബുധനാഴ്ച പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത അക്രമങ്ങള്‍ നടക്കുന്നതായി പറയുന്നത്.

ജനുവരിയില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നടത്തിയ അന്വേഷണത്തില്‍ 18 ഓളം പേര്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തി. വീടുകളിലും ആരാധനാലയങ്ങളിലും  അതിക്രമിച്ചു കടക്കുന്ന പോലീസ് തങ്ങളെ അധിക്ഷേപിക്കുന്നതായും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതായും ഇരകള്‍ പറയുന്നു.


നവംബറില്‍ നടന്ന പാരീസ് അക്രമണത്തിന് ശേഷം കടുത്ത ന്യൂനപക്ഷ വിരുദ്ധ വേട്ടയാണ് ഫ്രാന്‍സില്‍ അരങ്ങേറുന്നത്. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച അടിയിന്തരാവസ്ഥ പൊലീസിനും തീവ്രവാദവിരുദ്ധ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന അമിതാധികാരം ഉപയോഗിച്ചാണ് അക്രമം നടക്കുന്നത്.

വീട്ടില്‍ അതിക്രമിച്ചെത്തുന്ന പോലീസ് കുട്ടികളേയും വൃദ്ധരേയും സ്ത്രീകളേയും ഭീഷണിപ്പെടുത്തുന്നതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഫ്രാന്‍സില്‍ 350 മുതല്‍ 400 ഓളം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ വീട്ടുതടങ്കലിലാണ്. അടിയന്തരാവസ്ഥാ നിയമപ്രകാരം തീവ്രവാദബന്ധം ആരോപിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്ന നടപടികളും നടക്കുന്നുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും നേരത്തേയുണ്ടായതുപോലുള്ള അക്രമങ്ങള്‍ തടയേണ്ടതും ഫ്രാന്‍സ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ പോലീസ് തങ്ങളുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത വിവേചനമാണ് അഴിച്ചുവിടുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി ഇസ ലെഗറ്റ്‌സ് പറയുന്നു.

രാജ്യത്തെ 7.6 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്ക് നേരെയാണ് പോലീസിന്റെ അതിക്രമം ഏറ്റവും രൂക്ഷമായി നടക്കുന്നത്.

ഭീകരാക്രമണത്തിന് പിന്നാലെ നവംബര്‍ 14നാണ് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Read More >>