റജീനയുടെ മദ്രസാനുഭാവങ്ങള്‍, നിസ്കരിച്ചാല്‍ മാറുന്ന തെറ്റ് മാത്രം:മാധ്യമം പത്രാധിപര്‍

കുളിക്കടവിലെ വർത്തമാനത്തിന്റെ നിലവാരം മാത്രമെ, വി പി റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനുണ്ടായിരുന്നുള്ളു എന്ന് മാധ്യമം പത്രാധിപർ ഒ അബ്ദുറഹ്മാൻ.'മുഖ്യധാര' യ...

റജീനയുടെ മദ്രസാനുഭാവങ്ങള്‍, നിസ്കരിച്ചാല്‍ മാറുന്ന തെറ്റ് മാത്രം:മാധ്യമം പത്രാധിപര്‍

vp-rajeena

കുളിക്കടവിലെ വർത്തമാനത്തിന്റെ നിലവാരം മാത്രമെ, വി പി റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനുണ്ടായിരുന്നുള്ളു എന്ന് മാധ്യമം പത്രാധിപർ ഒ അബ്ദുറഹ്മാൻ.

'മുഖ്യധാര' യ്ക്ക് നൽകിയ അഭിമുഖത്തിലാണ്, മാധ്യമത്തിന്റെ തന്നെ ലേഖികയായ, റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അബ്ദുൾ റഹ്മാൻ പരിഹസിക്കുന്നത്.

ബാല്യത്തില്‍,മദ്രസ അധ്യാപകനില്‍ നിന്നും കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ചു തന്‍റെ ഫേസ് ബുക്കില്‍ വി.പി.റെജീന കുറിച്ചിരുന്നു.


അത്തരം സംഭവങ്ങൾ ഏത് സമൂഹത്തിൽ, ഏതു കാലങ്ങളിലാണ് ഇല്ലാതിരുന്നത?

"നബിയുടെ കാലത്ത് പോലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പ്രവാചകൻ ഒരിക്കൽ പള്ളിയിലിരിക്കുമ്പോൾ, ഒരാൾ കേറി വന്നു പറഞ്ഞു: "ഞാൻ ഒരു പെൺകുട്ടിയെ ബലമായി പിടിച്ചു ചുംബിച്ചു.. എന്നെ ശിക്ഷിച്ചാലും.." പ്രവാചകൻ പ്രതികരിച്ചില്ല.

പിന്നെ നമസ്ക്കാരത്തിന്‍റെ സമയത്ത് നമസ്ക്കരിച്ചു.

നമസ്ക്കാരം കഴിഞ്ഞപ്പോൾ പ്രവാചകൻ അയാളോട് പറഞ്ഞു - നിങ്ങൾ നമസ്ക്കരിച്ചില്ലേ.. അതു മതി.. നമസ്ക്കാരം തെറ്റുകളെ പൊറുക്കും."അബ്ദുൽ റഹ്മാന്റെ ഈ വാക്കുകളിൽ ആവോളം പുച്ഛവും പരിഹാസവുമടങ്ങിയിരിക്കുന്നതായി വായനക്കാർ പ്രതികരിക്കുന്നു.

ഇന്ത്യാമഹാരാജ്യം മൌദൂദി ഭരണത്തിലായിരുന്നെങ്കിൽ ഗോവിന്ദച്ചാമിയോട് നമസ്ക്കരിച്ചിട്ട് പോകാൻ പറയുമായിരുന്നിരിക്കുമോ ? എന്ന പ്രതികരണം, സ്ത്രീപീഡനത്തെ,അബ്ദുല്‍റഹ്മാന്‍ എത്രത്തോളംലഘൂകരിക്കുന്നു എന്നതിന്‍റെ രോഷമാണ്‌.


"റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനും അതിനു ലഭിച്ച പ്രതികരണങ്ങള്‍ക്കും കുളക്കടവിലെയും പുഴക്കരയിലെയും വര്‍ത്തമാനങ്ങളുടെ നിലവാരം മാത്രമാണുള്ളത്. അതിനെ അങ്ങനെ കണ്ടാല്‍ മതി.


ചിലര്‍ക്ക് ചില സമയങ്ങളില്‍ ചില ബലഹീനതകള്‍ ഉണ്ടാവും. അതിനെ സാമാന്യവല്‍ക്കരിക്കുന്നതും പെരിപ്പിച്ചു കാണിക്കുന്നതും ശരിയല്ല. ഇത്തരം കാര്യങ്ങളെ സാമാന്യവത്കരിച്ച് മദ്രസാ പ്രസ്ഥാനത്തെ താറടിക്കുന്നതിന് താന്‍ എതിരാണ്.

മാധ്യമത്തെ സംബന്ധിച്ച് റജീനയുടെ സംഭവങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. വാര്‍ത്തയാക്കാന്‍ പറ്റിയ നിലവാരവും ആ പോസ്റ്റിനില്ല." അതുകൊണ്ടാണ് വാര്‍ത്തയാക്കാതിരുന്നതെന്നും
അബ്ദുറഹ്മാന്‍ വിശദീകരിച്ചു.

അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ വിപി റജീനയോട് അസഹിഷ്ണുക്കളായില്ലേ എന്ന മാധ്യമപത്രാധിപരുടെ ഈ ചോദ്യത്തിന്നു, പെണ്ണെഴുത്ത് ചൂണ്ടികാണിക്കുന്ന സത്യങ്ങളോടുള്ള അസഹിഷ്ണുതയായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.

കുളിക്കടവിലെ ചര്‍ച്ചകള്‍ എല്ലാം നിസ്സാരങ്ങളല്ലെന്ന് , അബ്ദുല്‍ റഹ്മാന്‍ ഇനിയും ആരെങ്കിലും മനസിലാക്കേണ്ടതുണ്ടോ?

Read More >>