ആഷിക് അബുവും ദുല്ഖര്‍ സല്‍മാനും കൈകോര്‍ക്കുന്നു

സംവിധായകന്‍ ആഷിക് അബുവും ദുല്ഖര്‍ സല്മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആഷിക് അബു തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ...

ആഷിക് അബുവും ദുല്ഖര്‍ സല്‍മാനും കൈകോര്‍ക്കുന്നുASHIQUE-ABU

സംവിധായകന്‍ ആഷിക് അബുവും ദുല്ഖര്‍ സല്മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആഷിക് അബു തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

മുന്‍പ് ഹാസ്യതാരം സൌബിന്‍ ഷാഹിറിനെ നായകനാക്കി ആഷിക് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ ദുല്ഖര്‍ ആണെന്നും ആഷിഖ് അബു തന്നെ വ്യക്തമാക്കി.

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. ആഷിഖ് അവസാനമായി സംവിധാനം നിര്‍വഹിച്ചു പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങള്‍ക്കും തീയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അദ്ദേഹം നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുതിയ ചിത്രം ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.