നീണ്ട ഒമ്പത് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ്‌ ക്യൂബയിലേക്ക്

വാഷിംഗ്ടണ്‍: നീണ്ട ഒമ്പത് പതിറ്റാണ്ടിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ്‌ ക്യൂബ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ഇതിന്...

നീണ്ട ഒമ്പത് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ്‌ ക്യൂബയിലേക്ക്castro-with-obama

വാഷിംഗ്ടണ്‍: നീണ്ട ഒമ്പത് പതിറ്റാണ്ടിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ്‌ ക്യൂബ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ഇതിന് മുന്‍പ് ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ  അടുത്ത മാസം 21, 22 തീയതികളില്‍ ക്യൂബയില്‍ എത്തുന്നതോടെ നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന വിപ്ലവകരമായ മാറ്റമായി ചരിത്രം ഇതിനെ വിലയിരുത്തും. അതേസമയം ക്യൂബ സന്ദര്‍ശിക്കാനുള്ള ഒബാമയുടെ തീരുമാനത്തിന് എതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്.


88 വര്‍ഷം നീണ്ടുനിന്ന വിദ്വേഷത്തിന്‍റെ പുകമറകള്‍ തുടച്ചു കളഞ്ഞു കൊണ്ട് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി  കൂടി കാഴ്ച നടത്തും.  ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്യൂബന്‍ പ്രസി‍ഡന്‍റ് റൗള്‍ കാസ്ട്രോയുമായി ഒബാമ കഴിഞ്ഞ വര്‍ഷം പനാമയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം.

റൗള്‍ കാസ്ട്രോയുമായി ഒബാമ സുപ്രധാന വ്യാവസായിക കരാറുകളില്‍ ഒപ്പിടുമെന്നും സൂചനകള്‍ ഉണ്ട്.

Read More >>