ഓസ്ക്കാര്‍ പ്രഖ്യാപനം നാളെ; എല്ലാ കണ്ണുകളും ഡി കാപ്രിയോയില്‍

88മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ചരയ്ക്ക് പ്രഖ്യാപിക്കും.  24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. മത്സരപട്ടികയില്‍ ഇത്തവണ ഇന്ത്യന്‍...

ഓസ്ക്കാര്‍ പ്രഖ്യാപനം നാളെ; എല്ലാ കണ്ണുകളും  ഡി കാപ്രിയോയില്‍

leonardo-dicaprio

88മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ചരയ്ക്ക് പ്രഖ്യാപിക്കും.  24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. മത്സരപട്ടികയില്‍ ഇത്തവണ ഇന്ത്യന്‍ സാന്നിധ്യമില്ലയെങ്കിലും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അവാര്‍ഡ് നിശയില്‍ അവതാരകയുടെ റോളില്‍ എത്തുന്നുണ്ട്. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ നടക്കുന്ന പുരസ്‌കാരചടങ്ങില്‍ പ്രധാന അവതാരകനായി എത്തുന്നത് ക്രിസ് റോക്കാണ്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി 8 സിനിമകളാണ് മത്സരിക്കുന്നത്. ഗോള്‍ഡണ്‍ ഗ്ലോബ്, ബാഫ്റ്റ വേദികളില്‍ തിളങ്ങിയ ദ റവനന്റ് ആണ് ഇതില്‍ ഏറ്റവും പ്രമുഖ ചിത്രം.


ദ ബിഗ് ഷോട്ട്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ബ്രൂക്ക് ലിന്‍, മാഡ് മാക്‌സ് ഫ്യൂരി റോഡ്, ദ മാര്‍ഷ്യന്‍, , റൂം, സ്‌പോട്ട് ലൈറ്റ്എന്നിവയാണ് മറ്റുചിത്രങ്ങള്‍.

മികച്ച നടനുള്ള നോമിനേഷന്‍ 3 തവണ നേടിയിട്ടും ഓസ്‌കര്‍ കിട്ടാതെ പോയ ഡി കാപ്രിയോയെ ഇത്തവണ ഭാഗ്യം തുണക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അലക്‌സാന്ദ്രോ ഇനാരിറ്റോ സംവിധാനം ചെയ്ത ദ റവനന്റിലെ കഥാപാത്രത്തിനാണ് ഡി കാപ്രിയോയ്ക്ക് നോമിനേഷന്‍. ബ്രയാന്‍ ക്രന്‍സ്റ്റണ്‍, മാറ്റ് ഡാമന്‍,മൈക്കിള്‍ ഫാസ്ബെന്‍റര്‍, എഡ്ഡി റെഡ്മെയിന്‍ എന്നിവരോടാണ് ഡി കാപ്രിയോ മത്സരിക്കുന്നത്.

കാറ്റ് ബ്ലെന്‍ഷെറ്റ്, ബ്രി ലാര്‍സണ്‍, ജെന്നിഫര്‍ ലോറന്‍സ്, ഷാര്‍ലറ്റ് റാംപ്ലീന്‍, സോറീസി റോനന്‍ എന്നിവരാണ് മികച്ച  നടിമാരുടെ അന്തിമപട്ടികയില്‍ ഇടം നേടിയത്.

ആഡം മിക്കി, ജോര്‍ജ് മില്ലര്‍, അലക്‌സാന്ദ്രോ ഇനാരിറ്റോ, എന്നിവരാണ് സംവിധായകരുടെ നിരയില് മുന്‍പില്‍‍.

സണ്‍ ഓഫ് സോള്‍, മസ്റ്റിംഗ്, തീബ്, എ വാര്‍, എംബറന്‍സ് ഓഫ് സ്പിരിറ്റ് എന്നിവയാണ് വിദേശഭാഷാ സിനിമകളുടെ പട്ടികയില്‍.