ധനുഷും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്നു

ധനുഷും ഗൌതം മേനോനും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്‍റെ പേര് ' എന്നൈ നോക്കി പായും തൊട്ട'. ധനുഷ് തന്നെയാണ് ഗൗതം മേനോനുമായി ചേര്‍ന്ന് ഒരു ചിത്രം...

ധനുഷും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്നു

dhanushj

ധനുഷും ഗൌതം മേനോനും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്‍റെ പേര് ' എന്നൈ നോക്കി പായും തൊട്ട'. ധനുഷ് തന്നെയാണ് ഗൗതം മേനോനുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യുന്നു എന്ന വാര്‍ത്ത തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്. കുറച്ച വര്‍ഷങ്ങളായി ഗൗതം  മേനോന്‍ ധനുഷുമായി ചേര്‍ന്ന്  ഒരു ചിത്രം  ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.

എന്നാല്‍  ഇരുവരുടെയും തിരക്കുകള്‍ മൂലം അത് സാധിച്ചില്ല. ഇപ്പോള്‍ തൃഷയും അനുപമ പരമേശ്വരനും നായികമാരാകുന്ന 'കോടി' എന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ധനുഷ്. കോടി പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഗൗതം  മേനോന്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നും ധനുഷ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.

തമിഴ് കൂടാതെ  ബോളിവുഡിലും  തിരക്കുള്ള നടനായി മാറി ക്കഴിഞ്ഞിരിക്കുന്ന ധനുഷും തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംവിധായകരില്‍ ഒരാളായ ഗൗതം  മേനോനും ആദ്യമായി ഒന്നിക്കുമ്പോള്‍ അത് എങ്ങനെയുള്ള ചിത്രമാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.