റിതേഷ് ദേശ്മുഖ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'ബന്ജോ'

ഏക്‌ വില്ലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശേഷം റിതേഷ് ദേശ്മുഖ് നായകനാകുന്ന പുതിയ  ചിത്രമാണ് 'ബന്ജോ'. നര്‍ഗീസ് ഫക്രി ആണ്...

റിതേഷ് ദേശ്മുഖ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര്

rithesh

ഏക്‌ വില്ലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശേഷം റിതേഷ് ദേശ്മുഖ് നായകനാകുന്ന പുതിയ  ചിത്രമാണ് 'ബന്ജോ'. നര്‍ഗീസ് ഫക്രി ആണ് ചിത്രത്തില്‍ റിതേഷിന്റെ നായിക.

മറാത്തി ചലച്ചിത്രലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്‍ രവി ജാദവ് ആണ്
ബന്ജോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി ജാദവിന്റെ ഹിന്ദി സിനിമയിലെ  പ്രഥമ സംവിധാന സംരംഭം ആകും ബന്ജോ. ഇറോസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ കൃഷിക ലുല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും വളരെ  പുതുമയാര്‍ന്ന  ഒരു കഥാപാത്രമാണ് തന്റേതു എന്നാണു റിതേഷ് ചില ഹിന്ദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ചേരിയില്‍ ജീവിക്കുന്ന ഒരു വ്യക്തിയാണ് തന്‍റെ കഥാപാത്രമെന്നും  അതുകൊണ്ട് തന്നെ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍  പ്രത്യക്ഷപ്പെടുന്നതെന്നും റിതേഷ് വിശദീകരിച്ചു. കൂടാതെ ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരു എന്‍.ആര്‍.ഐ കഥാപാത്രത്തെയാണ് നര്‍ഗീസ് അവതരിപ്പിക്കുക എന്നും റിതേഷ് പറയുകയുണ്ടായി. ബന്ജോയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന അറിവ്.