ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 4 പോഷകാഹാരങ്ങള്‍

വ്യായാമത്തിന്റെ സഹായത്തോടുകൂടിയല്ലാതെ പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴിയും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അങ്ങനെ ശരീരഭാരം കുറക്കാന്‍...

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 4 പോഷകാഹാരങ്ങള്‍Fruits-and-Veggies

വ്യായാമത്തിന്റെ സഹായത്തോടുകൂടിയല്ലാതെ പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴിയും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അങ്ങനെ ശരീരഭാരം കുറക്കാന്‍ ഉതകുന്ന 4 ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ശരീരഭാരം കുറയ്ക്കാന്‍  ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒരു ഇല വര്‍ഗ്ഗമാണ് ചീര. ചീരയില്‍ അടങ്ങിയിട്ടുള്ള ക്ലോറോഫില്‍, ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ശരീരത്തിലെ ചയാപചയ നിരക്കിനെ കൂട്ടുകയും  അതുവഴി ശരീര ഭാരത്തെ ഗണ്യമായി കുറയ്ക്കാനും ഉപകരിക്കുന്നു.


പോഷകങ്ങളാല്‍  സമ്പുഷ്ടമായ ബദാം ആണ് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മറ്റൊരു മരുന്ന്.  ദൈനംദിന ഡയറ്റില്‍ ബദാം ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ സഹായിക്കുന്നു. പ്രധാനമായും ഉദരഭാഗത്തെ ഭാരം കുറക്കാനാണ് ബദാം സഹായകരമാകുന്നത്. ദിവസേന  ഒരു പിടി ബദാം കഴിക്കുന്നത്‌ ശരീരത്തിലെ ദഹന പ്രക്രിയയേയും പരിപോഷിപ്പിക്കുന്നു.

സാല്‍മണ്‍ അല്ലെങ്കില്‍ ചെമ്പല്ലി എന്നറിയപ്പെടുന്ന മത്സ്യം കേരളത്തിലാകമാനം കാണപ്പെടുന്ന ശുദ്ധജലമത്സ്യം ആണ്. അവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിട്സ് ശീരത്തിലെ കാലറികളെ കരിച്ചുകളയാന്‍ സഹായിക്കുന്നു. കൂടാതെ തലച്ചോറിനെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും വിഷാദ രോഗത്തെ പ്രതിരോധിക്കാനും ഈ മത്സ്യം നല്ലതാണ്.

മുട്ടയാണ്‌ കാലറികളെ കരിച്ചു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥം.  മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, സിങ്ക് എന്നിവ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്ന ശ്രോതസ്സുകലാണ്.  പ്രതിവാരം 4 മുട്ടയെങ്കിലും കഴിക്കുന്നത്‌ വണ്ണം കുറക്കാന്‍ ശരീരത്തെ സഹായിക്കുന്നു.