നിയമസഭ സമ്മേളനം ഒന്നാം ദിവസം; പ്രതിപക്ഷം ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കമായി. അഴിമതി സര്‍ക്കാരിന്റെ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തരുത...

നിയമസഭ സമ്മേളനം ഒന്നാം ദിവസം; പ്രതിപക്ഷം ബഹിഷ്കരിക്കുന്നു

IN07_KERALA_ASSEMBLY_3283f

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കമായി. അഴിമതി സര്‍ക്കാരിന്റെ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ ഈ ആവശ്യം അവഗണിച്ചു നയപ്രഖ്യാപനം തുടങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു.

ഗവര്‍ണര്‍ രാവിലെ സഭയില്‍ എത്തിയപ്പോള്‍ നയപ്രഖ്യാപനം നടത്തരുത് എന്ന ആവശ്യം ഉന്നയിച്ചു പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയപ്പോള്‍ "ഒന്നുകില്‍ നിങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ച്‌ ഇരിക്കുക, അല്ലെങ്കില്‍ പുറത്തേക്ക് പോവുക" എന്ന് ഗവര്‍ണര്‍ പറയുകയായിരുന്നു. "നിങ്ങളുടെ പ്രതിഷേധം ഞാന്‍ മനസിലാക്കുന്നു, പക്ഷെ ഗവര്‍ണര്‍ എന്ന രീതിയില്‍ തന്റെ കടമ നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണം" എന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തെ അറിയിക്കുകയും ഈ അഭ്യര്‍ഥന അംഗീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രസംഗം കഴിയുന്നത് വരെ തങ്ങള്‍ സഭയുടെ പുറത്ത് മാത്രം പ്രതിഷേധിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു.


കെ.എം. മാണിയെ കഴിഞ്ഞ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍നിന്നു തടസപ്പെടുത്തിയ പ്രതിപക്ഷം ഇക്കുറി ഉമ്മന്‍ ചാണ്ടിയേയും ബജറ്റ് അവതരിപിക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് ആണ് സ്വീകരിക്കാന്‍ പോകുന്നത്. ഇടതുമുന്നണി നിയമസഭ മാര്‍ച്ചും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

പതിനാലു ദിവസമാണ്‌ സമ്മേളനം.  തിങ്കളാഴ്‌ച അന്തരിച്ച മുന്‍ സ്‌പീക്കര്‍ എ.സി. ജോസിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കും. ചൊവ്വാഴ്‌ചമുതല്‍ മൂന്നുദിവസം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. തുടര്‍ന്ന്‌ 12 ന്‌ ബജറ്റ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കും. തുടര്‍ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ ചര്‍ച്ചകളും ഉപധനാഭ്യര്‍ഥനകളും പരിഗണിക്കും. ഇതോടൊപ്പം ചില ബില്ലുകളും പരിഗണിക്കും. അതിലേറ്റവും പ്രധാനം ഹര്‍ത്താല്‍ നിയന്ത്രണബില്‍ ആണ്‌.

അവസാനസമ്മേളനമായതുകൊണ്ടുതന്നെ നയപ്രഖ്യാപനത്തിനും ബജറ്റിനുമൊന്നും വലിയ പ്രാധാന്യമുണ്ടാവില്ല. അതുകൊണ്ട്‌ ഈ സമ്മേളനം തെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകും.

Read More >>