അമിതവണ്ണത്തിന്റെ പിടിയില്‍ ആഫ്രിക്ക

ആഫ്രിക്കയില്‍ അമിതവണ്ണത്തിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ജീവിത ശൈലിയിലുള്ള  മാറ്റങ്ങള്‍ ആണ് ഇതിനു പിന്നില്‍ എന്നാണ് പഠനങ്ങള്‍...

അമിതവണ്ണത്തിന്റെ പിടിയില്‍ ആഫ്രിക്കoverweightആഫ്രിക്കയില്‍ അമിതവണ്ണത്തിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ജീവിത ശൈലിയിലുള്ള  മാറ്റങ്ങള്‍ ആണ് ഇതിനു പിന്നില്‍ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികളിലാണ് അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കന്‍ഭൂഖണ്ഡത്തിലെ   10 മില്യണ്‍ കുട്ടികളാണ്  അമിതവണ്ണം മൂലം വലയുന്നത്. ആഫ്രിക്കയില്‍ കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായുള്ള നഗരവല്കരണം  പ്രധാന ഹേതു എന്ന്  വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പറിച്ചുനടല്‍ കുട്ടികളിലെ വ്യായാമത്തെ കുറക്കുകയും അതുവഴി അവരുടെ ശാരീരിക ക്ഷമതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് നിറഞ്ഞ 'ജങ്ക്' ഫുഡിന്റെ അമിതമായ ഉപയോഗവും അമിതവണ്ണം വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ പെടുന്നു.


ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ടുകള്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ അമിതവണ്ണം നിലനില്‍ക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ആരോണ്‍ 
മൊട്സലൌടി മാധ്യമങ്ങളോട് വ്യക്തമാക്കി. അടുത്ത നാല് 
വര്‍ഷത്തിനുള്ളില്‍ അമിതാവണ്ണ്‍ത്തിന്‍റെ പിടിയിലാകുന്നവരുടെ എണ്ണം 10 ശതമാനത്തോളം കുറയ്ക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ആഫ്രിക്കയില്‍ മാത്രമല്ല ലോകമാകമാനം  40 മില്യണ്‍ കുട്ടികളോളം അമിതവണ്ണമുള്ളവരാണെന്ന് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്‌ ക്രമാതീതമായി പെരുകുന്നത്. ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം മാത്രമല്ല ഭക്ഷണമില്ലായ്മയും അമിതവണ്ണത്തിനു കാരണമാകുന്നു. ചെറുപ്രായത്തിലെയുള്ള പോഷകാഹാരക്കുറവ് പിന്നീടു അമിതവണ്ണത്തിനും  അതുമൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്കും വഴി തുറക്കുന്നു. ആരോഗ്യപരമായ ഭക്ഷണരീതിയും മതിയായ വ്യായാമവും മാത്രമാണ് ഇതിനുള്ള പോംവഴി എന്ന് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്പെടുന്നു. ജനങ്ങളില്‍ പോഷകസമൃദ്ധമായ ഭക്ഷണം എത്തിക്കേണ്ടത്‌ അതാതു രാജ്യങ്ങളുടെ സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിനായുള്ള പ്രാരംഭനടപടികള്‍  എല്ലാ ലോകരാജ്യങ്ങളും നടപ്പാക്കണം എന്നും  അധികൃതര്‍ പറയുന്നു.