സീക്ക വൈറസ്‌ പടരുന്നു

ലോകജനതയ്ക്ക്  ഭീഷണിയായി സീക്ക വൈറസ്‌ പടരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വൈറസ്‌ കൂടുതലായും പടരുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍...

സീക്ക വൈറസ്‌ പടരുന്നു

150604Aedesaegipti1-1000x647

ലോകജനതയ്ക്ക്  ഭീഷണിയായി സീക്ക വൈറസ്‌ പടരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വൈറസ്‌ കൂടുതലായും പടരുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മാത്രം ഏതാണ്ട് 4 മില്യണ്‍ ജനങ്ങളാണ് സീക്ക വൈറസ് ബാധിതരായിട്ടുള്ളത്‌. അമേരിക്കയില്‍ കൂടാതെ ബ്രസീലിലും മറ്റു ചില ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ വൈറസിന്റെ ആക്രമണം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സീക്ക വൈറസും പടര്‍ത്തുന്നത്.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഭീഷണിയാണ് സീക്ക. ഈ വൈറസിന്റെ ആക്രമണമേറ്റ ശിശുക്കള്‍ മൈക്രോസെഫാലി എന്ന ജനിതക രോഗത്തിനടിമയാകുന്നു . ജനിക്കുമ്പോള്‍ തലയുടെ വലിപ്പം തീരെ ചെറുതായിരിക്കുന്ന അവസ്ഥയെയാണ് മൈക്രോസെഫാലി എന്ന് അറിയപ്പെടുന്നത്. ഇതുകൂടാതെ കുട്ടികളുടെ തലച്ചോറില്‍ മറ്റു ഗുരുതരപ്രശ്നങ്ങള്‍ക്കും സീക്ക വൈറസ്‌ വഴിതുറക്കുന്നു.


1947-ല്‍ ഉഗാണ്ടയിലാണ് സീക്ക വൈറസിന്റെ ആക്രമണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശേഷം കുറെയേറെ ദശാബ്ദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം  ബ്രസീലില്‍ രണ്ടാമതായി  വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.

രോഗലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ല എന്നതാണ് സീക്കയുടെ ആക്രമണത്തിന്റെ പ്രത്യേകത. തുടര്‍ച്ചയായ പനി ഒരു രോഗലക്ഷണമാണെന്നു വിദഗ്ദ്ധഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും  വളരെ ചുരുക്കം പേരിലേ ഇത് പ്രകടമാകുന്നുള്ളൂ. ഏതാണ്ട് 20 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലോളം ഇതിനോടകം തന്നെ വൈറസ്‌ പടര്‍ന്നുകഴിഞ്ഞു.

സീക്ക ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു ആഗോളഭീഷണിയായി മാറിക്കഴിഞ്ഞു എന്ന്  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ഡോ.മാര്‍ഗരറ്റ് ചാന്‍ അഭിപ്രായപ്പെടുന്നു. ഇതൊരു അന്തര്‍ദ്ദേശിയതലത്തിലുള്ള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനുമുന്‍പ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എബോള വൈറസ്‌ ആഫ്രിക്കയില്‍ പടര്‍ന്നപ്പോളാണ്. ആയിരക്കണക്കിനാളുകലാണ് എബോള വൈറസിന് ഇരയായി ജീവന്‍ വെടിഞ്ഞത്. സീക്കയും അത്തരം ഒരു ദുരന്തത്തിലേക്ക് പോകാതിരിക്കാന്‍ ഇപ്പോളെ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നും ഡോ.ചാന്‍ വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകള്‍ അമേരിക്കയില്‍ ശാസ്ത്രഞ്ജന്മാര്‍  വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷാxന്ത്യത്തോട്കൂടി തന്നെ മരുന്നിന്റെ ട്രയല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ നടത്തിതുടങ്ങും എന്നും അമേരിക്കന്‍ സര്‍ക്കാര്‍ ലോകമാധ്യമങ്ങളോട്  പറയുന്നു.

Story by