സിദാന്‍ ഇനി റയല്‍ മാഡ്രിഡ് പരിശീലകന്‍

മാഡ്രിഡ്:  റയലിന്റെ മുന്‍താരവും, നിലവില്‍ ബി ടീം പരിശീലകനുമായ സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്‍റെ പുതിയ പരിശീലകനാകും. ക്ലബ് പ്രസിഡന്റ് ഫിയോന്റീനോ...

സിദാന്‍ ഇനി റയല്‍ മാഡ്രിഡ് പരിശീലകന്‍sidaan

മാഡ്രിഡ്:  റയലിന്റെ മുന്‍താരവും, നിലവില്‍ ബി ടീം പരിശീലകനുമായ സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്‍റെ പുതിയ പരിശീലകനാകും. ക്ലബ് പ്രസിഡന്റ് ഫിയോന്റീനോ പെരസ് ആണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സീസണ്‍ തുടക്കത്തില്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയാണ് സിദാന്റെ ആരോഹണം. ലീഗില്‍ ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതാണ് ബെനിറ്റസിനു വിനയായത്.

തന്റെ ഹൃദയം റയിലിനായി സമര്‍പ്പിക്കുന്നുവെന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത് സിദാന്‍ പറഞ്ഞു. ടീമിന്റെ മികച്ച പ്രകടനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും കളിക്കാരനായി റയലില്‍ ചേര്‍ന്നതിനേക്കാള്‍ ആവേശത്തോടെയാണ് പുതിയ സ്ഥാനം സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫ്രാന്‍സിന് 1998ലെ ലോകകപ്പ് നേടിക്കൊടുത്ത സിനദിന്‍ സിദാന്‍, 2001 മുതല്‍ അഞ്ചു വര്‍ഷം റയല്‍ മാഡ്രിഡിനായി കളിച്ചു. 2002ല്‍ യുവേഫയുടെ ക്ലബ് ഫുട്‌ബോളര്‍, 2003ല്‍ ഫിഫയുടെ ലോക ഫുട്‌ബോളര്‍ ബഹുമതികള്‍ സ്വന്തമാക്കുമ്പോള്‍ റയലിന്റെ മിഡ്ഫീല്‍ഡ് ജനറലായിരുന്നു ഫ്രഞ്ച് താരം. 2012ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ പ്രദര്‍ശന മത്സരത്തില്‍ അവസാനമായി റയലിന്റെ കുപ്പായമണിഞ്ഞു ഇദ്ദേഹം. ഇതിനും മുന്‍പ് സജീവ ഫുട്‌ബോളിനോടു വിടപറഞ്ഞ സിദാന്‍, സാന്റിയാഗോ ബെര്‍ണാബുവിലെ പരിശീലക സംഘത്തിലും അംഗമായി. കഴിഞ്ഞ വര്‍ഷമാണ് ബി ടീമിന്റെ മുഖ്യ ചുമതലക്കാരനായത്.

സിദാനെ കോച്ചാക്കിയ ക്ളബ് പ്രസിഡന്‍റ് ഫ്ളോറന്‍റിന പെരസിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റ്് റാമോണ്‍ കാള്‍ഡെറോണ്‍ രംഗത്തത്തെി. ‘സിദാന് വിജയാശംസകള്‍ നേരുന്നു. പക്ഷേ, പുതിയ ജോലിയില്‍ അദ്ദേഹത്തിന് വിജയിക്കാനാവില്ല. വരും ജൂണില്‍ ഹൊസെ മൗറീന്യോക്കുള്ളതാണ് ആ കസേര’ ഇതായിരുന്നു കാള്‍ഡെറോനിന്റെ പ്രതികരണം.

Read More >>