ഷവോമി എംഐ 5 ഫെബ്രുവരി 24ന് വിപണിയില്‍ എത്തും

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഷവോമി എംഐ 5 ഫെബ്രുവരി 24ന് വിപണിയിലെത്തുന്നു. 20,000 രൂപാ വില വരുന്ന ഷവോമി എംഐ 5ന് 2കെ ഡിസ്പ്ലേയാണുള്ളത്.എംഐ...

ഷവോമി എംഐ 5 ഫെബ്രുവരി 24ന് വിപണിയില്‍ എത്തും

xiaomi-mi5-plus

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഷവോമി എംഐ 5 ഫെബ്രുവരി 24ന് വിപണിയിലെത്തുന്നു. 20,000 രൂപാ വില വരുന്ന ഷവോമി എംഐ 5ന് 2കെ ഡിസ്പ്ലേയാണുള്ളത്.

എംഐ 5ന്‍റെ ബോഡിയില്‍ 2.5ജി കര്‍വ്ഡ് ഗ്ലാസ്സുകള്‍ ഡിസ്പ്ലേയിലും 3ഡി ഗ്ലാസ്സ് പാനല്‍ ബോഡിയുടെ പിന്നിലും ഉപയോഗിച്ചിരിക്കുന്നു. 16 മെഗാ പിക്സല്‍ പിന്‍ക്യാമറ 13 എംപി ഫ്രണ്ട് ക്യാമറ, സ്നാപ്ഡ്രാഗണ്‍ 820 എസ് ഓസി എന്നിവയാണ് ഈ ഫോണിന്‍റെ പ്രത്യേകതകള്‍.

എംഐ 5ന്‍റെ 3ജി വേര്‍ഷനില്‍ 16ഉം 4ജി വേര്‍ഷനില്‍ 64ഉം ജിബി സ്റ്റോറേജ് സ്പേസുണ്ടാവും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ  എംഐ 5ന്‍റെ ചിത്രങ്ങള്‍ പുറത്തായത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ വെള്ള, കറുപ്പ്, സ്വര്‍ണ്ണം, പിങ്ക് നിറങ്ങളിലുള്ള  എംഐ 5 ഫോണുകളാണുള്ളത്.

Read More >>