കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു

ന്യൂജേഴ്സി: കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട കാറിനുള്ളില്‍ അമ്മയും 1 വയസ്സ് പ്രായമുള്ള കുഞ്ഞും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. ഇവരോടൊപ്പം...

കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട കാറിനുള്ളില്‍  കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു
12583767_1069585103091727_1719838463_n


ന്യൂജേഴ്സി: കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട കാറിനുള്ളില്‍ അമ്മയും 1 വയസ്സ് പ്രായമുള്ള കുഞ്ഞും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന 3 വയസ്സുകാരിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കനത്ത മഞ്ഞു വീഴ്ച കാരണം കാര്‍ വഴിയില്‍ കുടുങ്ങിയപ്പോള്‍ സാഷിലിന്റെ ഭര്‍ത്താവ് ഫെലിക്സ് ബോണില പുറത്തിറങ്ങി റോഡില്‍ കുന്നുകൂടിയ മഞ്ഞു മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് സാഷാലിന്‍ റോസയും 1 വയസുള്ള മകന്‍ മെസ്സിയും കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചത്. കാറിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനായി എന്‍ജിന്‍ ഓഫ്‌ ചെയ്യാതെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനിടെ കാറിന്‍റെ ടെയില്‍പൈപ്പ് മഞ്ഞു കയറി അടയുകയും കാര്‍ബണ്‍ മോണോക്സൈഡ് കാറിനുള്ളില്‍ നിറയുകയുമായിരുന്നു.


മഞ്ഞ് മാറ്റിയ ശേഷം കാറെടുക്കാനായി വാതില്‍ തുറന്നപ്പോഴാണ് ഭാര്യയേയും മക്കളേയും അബോധാവസ്ഥയില്‍ ഫെലിക്സ് കണ്ടത്. അപ്പോഴും ജീവനുണ്ടായിരുന്ന 3 വയസ്സുകാരി സാനിയയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുവാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.Read More >>