തണുത്ത് വിറച്ച് വാഷിംഗ്ടണ്‍

വാഷിംഗ്ടൺ: അതിശൈത്യവും കനത്ത മഞ്ഞ് വീഴ്ച്ചയും അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പലയിടങ്ങളിലും രണ്ടടിയോളം മഞ്ഞ്...

തണുത്ത് വിറച്ച് വാഷിംഗ്ടണ്‍

51ba3190358a49d6e419b7dbccd0fda51b5d3536

വാഷിംഗ്ടൺ: അതിശൈത്യവും കനത്ത മഞ്ഞ് വീഴ്ച്ചയും അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പലയിടങ്ങളിലും രണ്ടടിയോളം മഞ്ഞ് നിറഞ്ഞു കിടക്കുകയാണ്.  നഗരത്തിലെ തിരക്കേറിയ പ്രധാന തെരുവുകളും റോഡുകളും എല്ലാം വിജനമായി കിടക്കുകയാണ്.

വാഷിംഗ്ടണിലേയും സമീപപ്രദേശങ്ങളിലേയും റസ്റ്റോറന്റുകൾ മിക്കതും അടഞ്ഞുകിടക്കുന്നു. ചുരുക്കം ചില കടകളും ഗ്യാസ്സ് സ്റ്റേഷനുകളും ചില ബാറുകളും മാത്രമാണ് തുറന്നിരിക്കുന്നത്. നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്ന പെപ്‌കോ കമ്പനി വൈദ്യുതി മുടങ്ങിയേക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

അടുത്ത രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഞ്ഞ് വീഴ്‌ച തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

സാധനങ്ങൾ സംഭരിച്ച് വയ്ക്കാനും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ഗവൺമെന്റും പോലീസും ജനങ്ങൾക്ക് നിർദ്ദേശം നൽകി. ബസ്, റെയിൽ സർവീസുകൾ തിങ്കളാഴ്‌ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ .

Read More >>