രോഹിത് ശര്‍മ്മയ്ക്ക് ഐസിസി താക്കീത്

അഡ്‌ലെയിഡ്: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഐസിസിയുടെ താക്കീത്. ഓസ്ട്രേലിയക്ക് എതിരെ കഴിഞ്ഞ ആഴ്ച...

രോഹിത് ശര്‍മ്മയ്ക്ക് ഐസിസി താക്കീത്

rohith-sharma

അഡ്‌ലെയിഡ്: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഐസിസിയുടെ താക്കീത്. ഓസ്ട്രേലിയക്ക് എതിരെ കഴിഞ്ഞ ആഴ്ച നടന്ന അഞ്ചാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിന് എതിരെ  പ്രതിഷേധിച്ചതിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തെ താക്കീത് ചെയ്തത്.

പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കണ്ടെത്തിയ രോഹിത് അവസാന ഏകദിനത്തില്‍ 99 റണ്‍സിന് പുറത്താവുകയായിരുന്നു. 99ല്‍ നില്‍ക്കെ തന്നെ ഔട്ട്‌ വിധിച്ച അമ്പയര്‍ക്ക് എതിരെ ക്രീസില്‍ കുറച്ചു നേരം കൂടി ചിലവഴിച്ചാണ് രോഹിത് പ്രതിഷേധിച്ചത്.

ഏകദിന പരമ്പര 4-1 ഓസ്ട്രേലിയ ജയിച്ചു. മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര ഇന്ന് തുടങ്ങും.

Read More >>