ബാഹുബലിക്ക് വേണ്ടി ഭല്ലാലദേവന്‍ വധുവിനെ തേടുന്നു!

ബാഹുബലിക്ക് വേണ്ടി ഭല്ലാലദേവന്‍ വധുവിനെ അന്വേഷിക്കുന്നു. ശത്രുതയൊക്കെ മറന്ന് ഒടുവില്‍ ബാഹുബലിക്കു വേണ്ടി പെണ്ണന്വേഷിക്കാന്‍ ഭല്ലാലദേവന്‍ തന്നെ...

ബാഹുബലിക്ക് വേണ്ടി ഭല്ലാലദേവന്‍ വധുവിനെ തേടുന്നു!

bahubali-letter

ബാഹുബലിക്ക് വേണ്ടി ഭല്ലാലദേവന്‍ വധുവിനെ അന്വേഷിക്കുന്നു. ശത്രുതയൊക്കെ മറന്ന് ഒടുവില്‍ ബാഹുബലിക്കു വേണ്ടി പെണ്ണന്വേഷിക്കാന്‍ ഭല്ലാലദേവന്‍ തന്നെ ഇറങ്ങിയിരിക്കുന്നു. തന്‍റെ അനുജനു വേണ്ടി എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടതെന്നത്തിന്‍റെ വിശദമായ വിവരങ്ങള്‍ അടങ്ങിയ ഭല്ലാലദേവന്‍റെ പരസ്യം ഏവരേയും അദ്ഭുതപ്പെടുത്തുകയാണ്.

'ബാഹുബലി'യുടെ രണ്ടാം ഭാഗത്തിന്‍റെ കഥയ്ക്കായി കാത്തിരിക്കുന്നവര്‍ തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഇത് രണ്ടാം ഭാഗത്തിന്റെ കഥയല്ല മറിച്ച് വിവാഹത്തിനായി ഒരുങ്ങുന്ന പ്രഭാസിന് വേണ്ടി റാണ ഒരുക്കിയ സമ്മാനമാണ്. തമാശക്കായി ചെയ്തതാണെങ്കിലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


'ബാഹുബലിക്ക് വധുവിനെ ആവശ്യമുണ്ട്. 36 വയസ്സുള്ള യോദ്ധാവും സൈന്യാധിപനുമാണ് പയ്യന്‍. 6 അടി 2 ഇഞ്ച് പൊക്കം, ഒത്ത ശരീരം. കഠിനമായ വീട്ടുജോലികള്‍ ചെയ്തു സഹായിക്കും. നല്ല ആലോചനകള്‍ ഉണ്ടെങ്കില്‍ അതിനായി വലിയ മലകള്‍ കയറാന്‍ പോലും ഒരുക്കമാണ്. നന്നായി മേക്കപ്പ് ചെയ്യും, വേണ്ടിവന്നാല്‍ വധുവിന് വരെ മേക്കപ്പ് ചെയ്തു കൊടുക്കും'. ഇത്രയുമാണ് വരനെ പറ്റിയുള്ള വിശേഷണങ്ങള്‍.

തീര്‍ന്നിട്ടില്ല, വധുവിനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളും പരസ്യത്തില്‍ കാര്യമായി വിശദീകരിച്ചിട്ടുണ്ട്. 'കാടും മലയും മഞ്ഞുമലകളും താണ്ടി വരാന്‍ തോന്നിപ്പിക്കാന്‍ തക്ക സുന്ദരിയായിരിക്കണം പെണ്‍കുട്ടി. വാള്‍പ്പയറ്റും, അമ്പെയ്ത്തും, മുഷ്ടിയുദ്ധവും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുന്ന അമ്മായിയമ്മയോട് തികഞ്ഞ ബഹുമാനമുള്ളവരായിരിക്കണം. പെണ്‍കുട്ടിക്ക് യുദ്ധരീതികളെപ്പറ്റി അറിവുണ്ടായിരിക്കണം, പുതിയ യുദ്ധതന്ത്രങ്ങള്‍ മെനയാന്‍ ബാഹുബലിയെ സഹായിക്കണം.' ഇതാണ് റാണയുടെ വിവാഹപരസ്യത്തിന്റെ ഉള്ളടക്കം.

2016ന്‍റെ അവസാനത്തോടെ പ്രഭാസിന്‍റെ വിവാഹമുണ്ടാകും എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് റാണ ഇങ്ങനെ ഒരു തമാശയൊപ്പിച്ചത്. 'ബാഹുബലി'യുടെ ഒന്നാം ഭാഗത്തെ കഥാതന്തുക്കള്‍ കോര്‍ത്തിണക്കി ചെയ്തിരിക്കുന്ന വിവാഹ പരസ്യം പ്രേക്ഷകരില്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് കൂട്ടുകയാണ്.

Story by