ജനരക്ഷായാത്ര ഉദ്ഘാടന വേളയിൽ ,സുധീരന് സ്വർണ്ണ മോതിരം സമ്മാനം

കുമ്പള (കാസർഗോഡ്): കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരന്, ജന രക്ഷായാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന്, എൻഡോസൾഫാൻ സമര നായികയുടെ സ്വർണ്ണ മോതിരം സമ്മാനം...

ജനരക്ഷായാത്ര ഉദ്ഘാടന വേളയിൽ ,സുധീരന് സ്വർണ്ണ മോതിരം സമ്മാനം

image

കുമ്പള (കാസർഗോഡ്): കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരന്, ജന രക്ഷായാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന്, എൻഡോസൾഫാൻ സമര നായികയുടെ സ്വർണ്ണ മോതിരം സമ്മാനം .
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് പതാക ഏറ്റുവാങ്ങി വി.എം.സുധീരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് കാസർഗോഡ് തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷനായിരുന്ന ചടങ്ങിന്,എഐസിസി ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് മുഖ്യ അതിഥിയായിരുന്നു.
സംസ്ഥാനത്ത് ആർ.എസ്.എസുമായി ചർച്ചയാകാം എന്ന പിണറായി വിജയന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പരിഭ്രാന്തനായി  ഓടി നടക്കുന്ന പിണറായി വിജയന്‍റെ നിലപാട് കാപട്യമാണെങ്കില്‍ , ജനം രണ്ടു കാലുകളും കൊണ്ട് ചവിട്ടി പുറത്താക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു  . വർഗീയ ഫാസിസത്തിനെതിരെയും, കേന്ദ്ര സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ജാഥയുടെ മുദ്രാവാക്യമെന്ന് വി.എം.സുധീരൻ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം അപ്രതീക്ഷിതമായ ഒരു സമ്മാനവും സുധീരനെ തേടി എത്തി. എൻഡോസൾഫാൻ സമര നായിക ലീലാകുമാരിയമ്മ, തന്റെ മാലയുടെ ഒരു ഭാഗം മുറിച്ചെടുത്തു പണിത ഒരു സ്വർണ്ണ മോതിരം സുധീരന് കൈമാറി. എൻഡോസൾഫാൻ സമരത്തിന് അകമഴിഞ്ഞ പിന്തുണയ്ക്കുന്ന സുധീരനുള്ള തന്റെ സമ്മാനമാണിതെന്ന് ലീലാകുമാരിയമ്മ പറഞ്ഞു.
സദസ്സിനെ സാക്ഷിയാക്കി ഈ സ്വർണ്ണ മോതിരം സുധീരൻ ആഭ്യന്തര മന്ത്രിക്ക് കൈമാറി.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായത്തിൽ ഈ മോതിരവും ചേർക്കാൻ കാസർഗോഡ് ജില്ലാ കലക്ടറോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം ചെന്നിത്തലയോട് പറഞ്ഞു.