ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ ചെയർമാനായി പി.സി.വിഷ്ണുനാഥ്

കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ ചെയർമാനായി പി.സി.വിഷ്ണുനാഥ് എം.എൽ.എ നിയമിതനായി. ശ്രീ പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായ...

ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ ചെയർമാനായി പി.സി.വിഷ്ണുനാഥ്pc-vishnunath

കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ ചെയർമാനായി പി.സി.വിഷ്ണുനാഥ് എം.എൽ.എ നിയമിതനായി. ശ്രീ പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായ ഒഴിവിലേക്കാണ് ഇപ്പോൾ വിഷ്ണുനാഥ് ചെയർമാനാകുന്നത്.

"മലയാളത്തിന്‍റെ പ്രചാരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ ശ്രീ പാലോട് രവി നേതൃത്വം നല്‍കിയ നിയമസഭാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട്പോവുക എന്നതായിരിക്കും എന്നില്‍ അര്‍പ്പിതമായ ദൌത്യം."


"..ശ്രേഷ്ഠത ഭാഷയായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ മാതൃഭാഷയുടെ പ്രചാരത്തിന് വേണ്ടി ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു മലയാളി എന്ന നിലയിലുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും." പി. സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.

കെ.പി. സി സി.യുടെ ജനറല്‍ സെക്രട്ടറിയും, ചെങ്ങന്നൂരിന്‍റെ നിയമസഭാ സാമജികനുമായ, കോണ്‍ഗ്രസിന്‍റെ യുവ എം. ല്‍. എമാരില്‍ ശ്രദ്ധേയനാണ് വിഷ്ണുനാഥ്. കോണ്‍ഗ്രസിന്‍റെ വക്താവ് എന്ന നിലയിലും വിഷ്ണുനാഥ് കാഴ്ച വയ്ക്കുന്ന പ്രകടനം, ഈ എം.എല്‍.എ. യെ മുഖ്യമന്ത്രിയുടെ വിശ്വസ്തനാക്കി .