കലോത്സവത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്

തൃശ്ശൂര്‍: കുട്ടികളുടെ കലോത്സവം ഇനി കുട്ടിക്കളിയാവില്ല. മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും തൃശ്ശൂര്‍ ജില്ലാ കലോത്സവത്തിലും വിധികര്‍ത്താക്കള്‍ ക്രമക...

കലോത്സവത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്

kalolsavam

തൃശ്ശൂര്‍: കുട്ടികളുടെ കലോത്സവം ഇനി കുട്ടിക്കളിയാവില്ല. മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും തൃശ്ശൂര്‍ ജില്ലാ കലോത്സവത്തിലും വിധികര്‍ത്താക്കള്‍ ക്രമക്കേടുകള്‍ പരിശോധിയ്ക്കുന്നതിനായി കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം സംസ്ഥാനകലോത്സവത്തിന്റെ എല്ലാ വേദികളിലും ഇന്ന് മുതല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉണ്ടാവും.

മുന്‍ വര്‍ഷങ്ങളിലെ കലോത്സവങ്ങളുടെ വിധിനിര്‍ണയത്തില്‍ ഉണ്ടായ ക്രമക്കേടുകളുടെ തെളിവുകള്‍ സഹിതം മലയാളവേദി സംഘടന നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിവിധി. 2014 ജനുവരിയില്‍ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെയും തൃശ്ശൂര്‍ മാളയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെയും വിധിനിര്‍ണയ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് വിധികര്‍ത്താക്കള്‍ മാര്‍ക്ക് തിരുത്തിയതിന്റെ രേഖകള്‍ സഹിതം വച്ചാണ് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ഹര്‍ജി സമര്‍പ്പിച്ചത്.


രഹസ്യസ്വഭാവം ഉള്ള ഇത്തരം രേഖകള്‍ നല്‍കാനാവില്ല എന്ന് ഡിഡി ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചാണ് രേഖകള്‍ എടുത്തത്. ഈ രേഖയിലാണ് ഫലങ്ങള്‍ വെട്ടിത്തിരുതിയിരിയ്ക്കുന്നതായി കണ്ടത്.

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെയും തൃശ്ശൂര്‍ മാളയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെയും ക്രമക്കേടുകളെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് 2016 മാര്‍ച്ച് 5ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വിജിലന്‍സിന് ജഡ്ജി എസ്എസ് വാസന്‍ ഉത്തരവിട്ടു.

Read More >>