ത്രിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി ഈ വരുന്ന തിങ്കളാഴ്ച കേരളത്തില്‍ എത്തും. 11ന് ഉച്ചക്ക് 2.10ന്...

ത്രിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തിലെത്തും

hamid_ansari

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി ഈ വരുന്ന തിങ്കളാഴ്ച കേരളത്തില്‍ എത്തും. 11ന് ഉച്ചക്ക് 2.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലത്തെുന്ന ഉപരാഷ്ട്രപതി മൂന്നു ദിവസങ്ങളിലായി കൊച്ചി, കോട്ടയം, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. തിങ്കളാഴ്ച നേവല്‍ എയര്‍സ്റ്റേഷനില്‍ നിന്നും കോട്ടയത്തേക്ക് ഹെലികോപ്ടറില്‍ പോകുന്ന അദ്ദേഹം അവിടെ  കെ.ആര്‍. നാരാണയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഉദ്ഘാടനം ചെയ്യും.


തിരികെ കൊച്ചിയിലത്തെി വൈറ്റിലയില്‍ ടോക് എച്ച് ഇന്‍റര്‍നാഷനല്‍ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം മലപ്പുറത്തേക്ക് പോകുന്ന അദ്ദേഹം അവിടെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്‍റര്‍ഫെയ്ത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

പിന്നീട് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ ശ്രീ ചിത്തിര തിരുനാള്‍ പുരസ്കാര വിതരണം നിര്‍വഹിക്കും.  ‘ജവഹര്‍ലാല്‍ നെഹ്റു ആന്‍ഡ് ഇന്ത്യന്‍ പോളിറ്റി ഇന്‍ പെഴ്സ്പെക്ടീവ്’ എന്ന പുസ്തകം മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി 13ന് രാവിലെ ഹെലികോപ്ടറില്‍ വര്‍ക്കലയിലത്തെി ശിവഗിരിമഠം സന്ദര്‍ശിക്കും.  4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ അദ്ദേഹം ന്യൂഡല്‍ഹിക്ക് മടങ്ങും.

Read More >>