ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍...

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും

hamid_ansari

ന്യൂഡല്‍ഹി: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടര്‍ മാര്‍ഗ്ഗം കോട്ടയത്തെത്തും. അവിടെ കെ.ആര്‍.നാരായണന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദേഹം വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ടോക് എച്ച് ഇന്‍െര്‍നാഷണല്‍ സെന്റെനറി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വൈകി കോഴിക്കോടേക്ക് പോകും.


മറ്റന്നാള്‍ മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്റെര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് വഴുതക്കാട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പി.ശ്രീനിവാസന് അദേഹം ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും.

പിറ്റേദിവസം വര്‍ക്കല ശിവഗിരി മഠത്തിലെത്തുന്ന ഉപരാഷ്ട്രപതി അവിടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം, ഉച്ചയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് വൈകിട്ട് നാലരയ്ക്ക് വ്യോമസേനാ വിമാനത്തില്‍ അദേഹം ഡല്‍ഹിക്ക് തിരിച്ചു പോവും.

Story by