ഹെല്‍മറ്റ് ധരിക്കാത്തവരെ കൊണ്ട് പോലീസ് ഇമ്പോസിഷന്‍ എഴുതിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലയിലാണ് സംഭവം.  ജില്ലയില്‍ ഇന്നലെ ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയവരെ  ജില്ലാ പോലീസ്‌ മേധാവി ദേബേഷ...

ഹെല്‍മറ്റ് ധരിക്കാത്തവരെ കൊണ്ട് പോലീസ് ഇമ്പോസിഷന്‍ എഴുതിച്ചു

police-traffic-graphic.jpg.image_.784.410

പാലക്കാട്‌: പാലക്കാട് ജില്ലയിലാണ് സംഭവം.  ജില്ലയില്‍ ഇന്നലെ ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയവരെ  ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ പിടികൂടി ഇമ്പോസിഷന്‍ എഴുതിക്കുകയായിരുന്നു.

"ഹെല്‍മെറ്റ്‌ ധരിക്കാതെ ടൂ വീലര്‍ ഓടിക്കുന്നത്‌ കുറ്റകരമാണെന്ന്‌ എനിക്കറിയാം. മേലാല്‍ ഞാന്‍ ഹെല്‍മെറ്റ്‌ ധരിച്ചേ ടൂ വീലര്‍ ഓടിക്കുകയുള്ളു". ഓരോരുത്തരെ കൊണ്ടും 25 തവണയാണ് ഇങ്ങനെ എഴുതിപിച്ചത്.

പിടിയിലായവര്‍ വഴിയരികില്‍ നിന്ന്‌ എഴുതി തീര്‍ത്താണ്‌ യാത്ര തുടര്‍ന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കുന്നതിന്‌ ബോധവത്‌കരിക്കുക കൂടിയാണ്‌ ഇതിലൂടെ ലക്ഷ്യമിട്ടതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്നലെ മാത്രം ഏകദേശം നൂറോളം ആളുകളെ കൊണ്ട് പോലീസ് ഇമ്പോസിഷന്‍ എഴുതിച്ചു.

Read More >>