സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ച യുഎസ് എപ്പിസ്‌കോപ്പല്‍ സഭയ്‌ക്കെതിരെ നടപടി

ന്യൂയോര്‍ക്ക്: സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭയക്ക് ഔദ്യോഗിക പാനലില്‍ നിന്ന് ആംഗ്ലീഷ്യന്‍ സഭ...

സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ച യുഎസ് എപ്പിസ്‌കോപ്പല്‍ സഭയ്‌ക്കെതിരെ നടപടി

Episcopal-Church

ന്യൂയോര്‍ക്ക്: സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭയക്ക് ഔദ്യോഗിക പാനലില്‍ നിന്ന് ആംഗ്ലീഷ്യന്‍ സഭ വിലക്കേര്‍പ്പെടുത്തി. ക്യാന്റബറിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സഭ വിലക്കേര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്.

സഭാ കാര്യങ്ങളില്‍ നയപരമായി തീരുമാനമെടുക്കുന്ന കമ്മിറ്റിയില്‍ നിന്ന് മൂന്നു വര്‍ഷത്തേക്കാണ് വിലക്ക്. 85 മില്യണ്‍ കുടുംബങ്ങള്‍ ഉള്‍പെടുന്ന സഭയുടെ അഭിപ്രായം ആരായാന്‍ ഒരു ദൗത്യ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആംഗ്ലീക്കന്‍ സഭയുടെ ആഗോള യാഥാസ്ഥിതിക സമൂഹമായ ഗ്ലോബല്‍ ആഫ്രിക്കന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സ് ,എപ്പിസ്‌കോപ്പല്‍ സഭയോട് വലിയ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എപ്പിസ്‌കോപ്പല്‍ സഭയ്‌ക്കെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നത് ആഫ്രിക്കയില്‍ നിന്നാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്.

യുഎസ് എപ്പിസ്‌കോപ്പല്‍ സഭക്ക് പുറമേ ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്,സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സഭകളും സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

Read More >>