അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ഓസ്‌ട്രേലിയ പിന്മാറി

സിഡ്‌നി: ജനുവരി 27 മുതല്‍ ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി. സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍...

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ഓസ്‌ട്രേലിയ പിന്മാറി

062601-pn-image-sport-australian-under-19-world-cup

സിഡ്‌നി: ജനുവരി 27 മുതല്‍ ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി. സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് സണ്ടര്‍ലാന്‍ഡ് അറിയിച്ചു.

യോഗ്യതാ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ അയര്‍ലന്‍ഡിനെ ഓസ്‌ട്രേലിയയ്ക്ക് പകരക്കാരായി ഐസിസി നിശ്ചയിച്ചു. ഇന്ത്യ, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയും ഉള്‍പ്പെട്ടിരുന്നത്.

കഴിഞ്ഞ ഒക്‌റ്റോബറില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമും ബംഗ്ലാദേശ് പര്യടനം ഒഴിവാക്കിയിരുന്നു.

മറ്റു ടീമുകളൊന്നും ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. ടൂര്‍ണമെന്റിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട് അംഗീകരിക്കുന്നുവെങ്കിലും നിരാശാജനകമെന്നും ഐസിസി പ്രതികരിച്ചു.

Read More >>