യുഡിഎഫ് അടിയന്തിര യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുഡിഎഫ് കക്ഷിനേതാക്കളുടെ അടിയന്തിര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ വിവാദത്തില്‍ മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക...

യുഡിഎഫ് അടിയന്തിര യോഗം ഇന്ന് തിരുവനന്തപുരത്ത്

Oommen_Chandy_1357538f

തിരുവനന്തപുരം: യുഡിഎഫ് കക്ഷിനേതാക്കളുടെ അടിയന്തിര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ വിവാദത്തില്‍ മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് യുഡിഎഫ് കക്ഷിനേതാക്കളുടെ അടിയന്തിര യോഗം ചേരുന്നത്. കെ. ബാബുവിന്‍റെ രാജിക്കാര്യത്തിലും ഇന്നത്തെ യോഗം അന്തിമതീരുമാനമെടുക്കും.

ബാര്‍ കോഴ കേസില്‍ കെ എം മാണിയും കെ ബാബുവും ധാര്‍മികതയുടെ പേരില്‍ മാത്രമാണ് രാജി വെച്ചത് എന്നാണു യു ഡി എഫിന്‍റെ പൊതു നിലപാട്, എന്നാല്‍ അതെ ധാര്‍മികത മുഖ്യ മന്ത്രിയും കാണിക്കണമെന്നാണ്   ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇതിനെ യു ഡി എഫ് ഘടകകക്ഷികളെ കൂട്ട് പിടിച്ചു എതിര്‍ക്കാനാണ് എ ഗ്രൂപ്പിന്‍റെ ശ്രമം. സരിതക്ക് പിന്നില്‍ എല്‍ ഡി എഫും ബാര്‍ മുതലാളിലാമാരും ആണെന്ന എ ഗ്രൂപ്പിന്‍റെ നിലപാടിനെ ലീഗും മാണിയും ഇതിനകം പിന്തുണച്ചു കഴിഞ്ഞു.

അതേസമയം, സോളാറില്‍ കോണ്ഗ്രനസ്സില്‍ വീണ്ടും ആഭ്യന്തരകലഹം രൂക്ഷമായതിനെ ഗൗരവത്തോടെയാണ് ഘടകക്ഷികള്‍ നോക്കിക്കാണുന്നത്. ഒപ്പം സോളാറിലുണ്ടായേക്കാവുന്ന തുടര്‍ വിവാദങ്ങളിലും  വിവിധ ഘടക കക്ഷികള്‍ക്ക്   ആശങ്കയുണ്ട്.

Read More >>