സ്ത്രീകള്‍ക്ക് വിവാഹപ്പൂര്‍വ്വ ലൈംഗീകത അഭിനന്ദിക്കപ്പെടുന്ന ഒരു ഗോത്രം

സ്ത്രീയ്ക്ക് അവള്‍ അര്‍ഹിക്കുന്നതിലും അധികം സ്വാതന്ത്ര്യം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിനു ഒരു പക്ഷെ, ടുവാരെഗ് ഗോത്രത്തിന്റെ ആചാരങ്ങള്‍...

സ്ത്രീകള്‍ക്ക് വിവാഹപ്പൂര്‍വ്വ ലൈംഗീകത അഭിനന്ദിക്കപ്പെടുന്ന ഒരു ഗോത്രം

സ്ത്രീയ്ക്ക് അവള്‍ അര്‍ഹിക്കുന്നതിലും അധികം സ്വാതന്ത്ര്യം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിനു ഒരു പക്ഷെ, ടുവാരെഗ് ഗോത്രത്തിന്റെ ആചാരങ്ങള്‍ ധിക്കാരവും പരിഹാസ്യവുമായി  തോന്നാം.

145456021ടുവാരെഗ് ഗോത്ര സമൂഹത്തിനെ ഒന്ന് പരിചയപ്പെടാം:
സഹാറ മരുഭൂമിയില്‍ ദേശാന്തരഗമനം ചെയ്യുന്ന ഒരു നാടോടി കൂട്ടമാണിവര്‍. വിശാല മൂല്യങ്ങള്‍ ഉള്ള ഇവരുടെ സമൂഹത്തില്‍ സ്ത്രീ പൂര്‍ണ്ണ സ്വതന്ത്രയാണ്. അവളുടെ ശരീരത്തിന്‍റെയും, ലൈംഗീകതയുടെയും, സമ്പത്തിന്റെയും അധികാരം അവള്‍ക്കു തന്നെയാണ്.


മുസ്ലിം മതവിശ്വാസമാണ്, അടിസ്ഥാനമെങ്കിലും,ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം സമുഹത്തിന്റെ രീതികള്‍ക്ക് നേര്‍ വിപരീതമാണ് ഇവര്‍ പാലിക്കുന്ന ആചാരങ്ങള്‍.
ഇവിടെ സ്ത്രീകള്‍ മുഖം മറയ്ക്കില്ല. കാരണം എന്താണെന്നു അന്വേഷിച്ചാല്‍ പുരുഷന്മാര്‍ മറുപടി നല്‍കും “സ്ത്രീകള്‍ സുന്ദരികളാണ്,ഞങ്ങള്‍ അവരുടെ മുഖം കാണുവാന്‍ ആഗ്രഹിക്കുന്നു”.a

കൗതുകം ഇനി തുടരുവാനിരിക്കുന്നതേ ഉള്ളു...

സ്ത്രീകള്‍ക്ക് ബഹുലൈംഗീകത അനുവദിച്ചിരിക്കുന്നു.2

ടുവാരെഗ് ഗോത്രത്തില്‍ ഇഷ്ടമുള്ള പുരുഷന്മാരെ പ്രാപിക്കുവാന്‍ ആവോളം സ്വാതന്ത്ര്യം ഉണ്ട് സ്ത്രീകള്‍ക്ക്. ഒരു നിബന്ധന മാത്രം, അന്തിയുറങ്ങാന്‍ അവര്‍ കണ്ടെത്തുന്ന പുരുഷനെ സൂര്യന്‍ ഉദിക്കും മുമ്പേ വീടിന്നു പുറത്താക്കണം

വിവാഹം കഴിക്കേണ്ട പുരുഷനെയും സ്ത്രീക്ക് സ്വയം തിരഞ്ഞെടുക്കാം71600031 ലൈംഗീക സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാകാം, വൈകി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാനാണ് സ്ത്രീകള്‍ താല്‍പര്യപ്പെടുന്നത്‌. വിവാഹിതയാകാന്‍ തീരുമാനിക്കുന്ന സ്ത്രീയുടെ മനസ്സ് കീഴ്പ്പെടുത്താന്‍ പുരുഷന്മാര്‍ ഏറെ ശ്രമിക്കേണ്ടതുമുണ്ട്. കവിതകള്‍ രചിച്ചും,മനോഹര ഗാനങ്ങള്‍ പാടിയും അവര്‍ സ്ത്രീകളെ സ്വാധീനിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

വിവാഹ മോചനം ഒരു അപമാനം അല്ല.301246719

ടുവാരെഗ് സമൂഹത്തില്‍,വിവാഹമോചനം ഒരു അപമാനത്തിന്‍റെ കാര്യം അല്ല. ഒരുമിച്ചു ജീവിക്കുവാന്‍ കഴിയില്ല എന്ന് തീരുമാനിച്ചാല്‍, വിവാഹമോചനം തന്നെ അഭികാമ്യം എന്ന് അവര്‍ ചിന്തിക്കുന്നു. ഡൈവോര്‍സിന്നു മിക്കപ്പോഴും മുന്‍കൈ എടുക്കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതും കൌതുകരം. തീര്‍ന്നില്ല...വിവാഹമോചിതയാകുന്ന സ്ത്രീ ആഘോഷപൂര്‍വമായ വിരുന്നു സല്‍ക്കാരവും നടത്തും. അവള്‍,വീണ്ടും ഒരു വിവാഹത്തിനു ലഭ്യമാണ് എന്ന സന്ദേശം കൂടിയാണ് ഇത്തരം സല്‍ക്കാരങ്ങള്‍.

ധനികയായ ഭാര്യ394579778

ഭാര്യക്കാണ് സ്വത്തിന്മേല്‍ അവകാശം. സ്ഥാവര ജംഗമ വസ്തുക്കളും, കാലി സമ്പത്തും കുട്ടികളുടെ അവകാശവും എല്ലാം അവള്‍ക്കു തന്നെ.

പിതൃസ്വത്തല്ല, മാതൃസ്വത്ത് ആണ് അവകാശം710662861

മക്കള്‍ക്ക്‌ പരമ്പരാഗതമായി ലഭിക്കുന്നതും,അവകാശമുള്ളതും മാതൃസ്വത്തിനാണ്.പുരുഷന്‍റെ അവകാശത്തിലുള്ള സമ്പത്തിനു അര്‍ഹത സഹോദരിമാരുടെ മക്കള്‍ക്കാണ്. പക്വതയെത്തിയ പുരുഷന്മാര്‍ തങ്ങളുടെ മുഖം മറച്ചാണ് നടക്കേണ്ടത്‌.കണ്ണുകള്‍ മാത്രം പുറത്തു കാണത്തക്ക വിധത്തില്‍,ഇന്‍ഡിഗോ നീല നിറത്തിലുള്ള തുണി കൊണ്ട് അവര്‍ മുഖം മറയ്ക്കുന്നു.ദി ബ്ലൂമെന്‍ ഓഫ് സഹാറ(the blue men of sahara) എന്ന് ഇവര്‍ അറിയപ്പെടാനും കാരണമിതാണ്. 757606466

ലോകത്തെമ്പാടും പല മതങ്ങളിലായി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെയും,ശാക്തികരണത്തിന്റെയും,സമത്വത്തിന്‍റെയുംനിഴല്‍ ചിത്രങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുമ്പോള്‍, ടുവാരെഗ് ഗോത്ര സമൂഹത്തിലെ പുരുഷന്മാര്‍ പരിഹാസ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടാം. പക്ഷെ അവര്‍ക്ക് പരിഭവങ്ങളില്ല. പുരുഷ സ്വാതന്ത്ര്യത്തിനായി അവര്‍ മുറ വിളി കൂട്ടുന്നുമില്ല. സ്ത്രീയെ അംഗീകരിച്ചു ശാരീരിക അധ്വാനം ചെയ്തു അവര്‍ കുടുംബം പോറ്റുന്നു, അഭിമാനത്തോടെ കൂടി തന്നെ!

കടപ്പാട്: scoopwhoop

Read More >>