രമേശ്‌ ചെന്നിത്തലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ പിടിയില്‍

മാന്നാര്‍:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയിലുള്ള വീട്ടില്‍ കത്തിയുമായി എത്തിയ ഭരണിക്കാവ് സ്വദേശിയായ അമ്പത്തെട്ടുകാരനെ പോലീസ് പിടികൂടി....

രമേശ്‌ ചെന്നിത്തലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ പിടിയില്‍

Ramesh-Chennithala-Home-Minister-Kerala

മാന്നാര്‍:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയിലുള്ള വീട്ടില്‍ കത്തിയുമായി എത്തിയ ഭരണിക്കാവ് സ്വദേശിയായ അമ്പത്തെട്ടുകാരനെ പോലീസ് പിടികൂടി.

ശനിയാഴ്ച ചെന്നിത്തലയിലെ കുടുംബവീട്ടിലായിരുന്ന മന്ത്രിയെ കാണാനെത്തിയ സന്ദര്‍ശകര്‍ക്കിടയിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയ മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്‍ ഇയാളെ തടഞ്ഞു വയ്ക്കുകയും പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സഞ്ചിയില്‍ നിന്നും കത്തി കണ്ടെത്തി.

പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ മാനസ്സികവൈകല്യമുള്ളയാളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

Read More >>