മൊബൈല്‍ സംസാരം മുറിഞ്ഞാല്‍ സേവന ദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണം

ഡല്‍ഹി: മൊബൈല്‍ വഴിയുള്ള ഫോണ്‍ വിളികള്‍ ഇടയ്ക്ക് വച്ച് തടസ്സപ്പെടുകയോ മുറിഞ്ഞുപോവുകയോ ചെയ്‌താല്‍ സേവന ദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നു ടെലികോം...

മൊബൈല്‍ സംസാരം മുറിഞ്ഞാല്‍ സേവന ദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണം

trai-guidelines_1

ഡല്‍ഹി: മൊബൈല്‍ വഴിയുള്ള ഫോണ്‍ വിളികള്‍ ഇടയ്ക്ക് വച്ച് തടസ്സപ്പെടുകയോ മുറിഞ്ഞുപോവുകയോ ചെയ്‌താല്‍ സേവന ദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നു ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിര്‍ദ്ദേശിച്ചു.ഓരോ കോളിനും ഒരു രൂപ വീതം നല്‍കണമെന്നാണ് കമ്പനികളോട് ട്രായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിളി മുറിഞ്ഞതിനു ശേഷം നാലുമണിക്കൂറിനകം എത്ര രൂപ തിരികെ നല്‍കുമെന്നതിന്റെ വിശദാംശങ്ങള്‍ ഉപയോക്താവിന് എസ്.എം.എസായി സേവന ദാതാക്കള്‍ അയയ്ക്കണം. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിനൊപ്പമാവും നഷ്ടപരിഹാര വിവരമുണ്ടാവുക.


ജനുവരി ഒന്നാം തിയതി മുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ട്രായിയുടെ വിജ്ഞാപനം ടെലികോം കമ്പനികള്‍ ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഉത്തരവ് വരുന്നതുവരെ ട്രായിയുടെ നിര്‍ദേശം നടപ്പാക്കാനാവില്ല എന്നാണ് കമ്പനികളുടെ നിലപാട്.  ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിനു എതിരെ കമ്പനികള്‍ ഡല്‍ഹി ഹൈ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ആറാം തിയ്യതി ദില്ലി ഹൈക്കോടതി പരിഗണിക്കും.

Read More >>