ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ര്‍ ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് ശരത്തിനെ എസ്എഫ്ഐ ജില്ലാകമ്മറ്റിയില്‍ നിന്നും പുറത്താക്കി...

ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി

minister23

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ര്‍ ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് ശരത്തിനെ എസ്എഫ്ഐ ജില്ലാകമ്മറ്റിയില്‍ നിന്നും പുറത്താക്കി.

ടി.പി ശ്രീനിവാസനെ മര്‍ദ്ദിച്ചത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തിന്റെ അന്തസത്ത കളഞ്ഞപ്രവൃത്തിയായിരുന്നു ഇതെന്നും സംഘടന വ്യക്തമാക്കി. ഇത്തരം നടപടികളെ സംഘടന പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തിക്കെതിരെയല്ല,നയത്തിനെതിരെയാണ് സമരം നടത്തിയതെന്നും എസ്.എഫ്.ഐ പറഞ്ഞു.

സംഭവത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രാവിലെ അപലപിച്ചിരുന്നു.

ഇതിനിടയില്‍ ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Read More >>