ടിപി ശ്രീനിവാസന് നേരെ എസ്എഫ്ഐ കയ്യേറ്റം; സിപിഎം ക്ഷമ ചോദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കോവളത്ത് നടക്കുന്ന ആഗോള വിദ്യഭ്യാസ...

ടിപി ശ്രീനിവാസന് നേരെ എസ്എഫ്ഐ കയ്യേറ്റം; സിപിഎം ക്ഷമ ചോദിച്ചു

maxresdefault

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കോവളത്ത് നടക്കുന്ന ആഗോള വിദ്യഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരാണ് ശ്രീനിവാസനെ കയ്യേറ്റം ചെയ്തത്.

അക്രമങ്ങള്‍ക്കിടയില്‍ മുഖത്ത് അപ്രതീക്ഷിതമായി അടിയേറ്റ ശ്രീനിവാസന്‍ നിലതെറ്റി റോഡില്‍ വീണു. പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപെടുവാനായി അടുത്തുള്ള വീട്ടില്‍ അഭയം തേടിയ അദ്ധേഹത്തെ പോലീസ്  പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐക്കാര്‍ തന്നെ ആക്രമിച്ചപ്പോള്‍ പോലീസുകാര്‍ വെറും കാഴ്ചക്കാരെ പോലെ പെരുമാറി എന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.


അതേസമയം, എസ്എഫ്ഐയുടെ ഈ പ്രവര്‍ത്തിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പേരില്‍ ക്ഷമ ചോദിച്ചു. എന്നാല്‍ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ശ്രീനിവാസന്‍ എത്തിപ്പെട്ടത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യഭ്യാസ കച്ചവടം നടത്തുവാനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയായും, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായും, മറ്റനവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായും സേവനം അനുഷ്ഠിച്ചിട്ടുള്ള ആളാണ്‌ ശ്രീനിവാസന്‍.