ഇനി ഈ 'കണ്ണാടി' ഇല്ല

തിരുവനതപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു, 58 വയസ്സായിരുന്നു. പുലര്‍ച്ചെ 3.50ന്...

ഇനി ഈ

gopakumarതിരുവനതപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു, 58 വയസ്സായിരുന്നു. പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.

മൃതദേഹം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ്‌ ആസ്ഥാനത്തും പ്രസ്സ് ക്ലബ്ബിലും പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് 5ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ‘ജീവന്‍ മസായി’ എന്ന സിനിമയും ദൂരദര്‍ശന് വേണ്ടി ‘വേരുകള്‍’ എന്ന സീരിയലും സംവിധാനം ചെയ്ത അദ്ദേഹം  സിനിമാ- സാഹിത്യ രംഗങ്ങളില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്‌.

മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ ‘കണ്ണാടി’ എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു. ‘ദില്ലി’, ‘പയണം’, ‘മുനമ്പ്‌’, ‘ശൂദ്രന്‍’, ‘കൂടാരം’, ‘ശുചീന്ദ്രം രേഖകള്‍’, ‘അകമ്പടി സര്‍പ്പങ്ങള്‍’, ‘വോള്‍ഗ തരംഗങ്ങള്‍’, ‘കണ്ണകി’ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.

Read More >>