ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി:തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ്‌ സ്‌ഥാപിക്കാനുള്ള കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍...

ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

High-Court-of-Kerala

കൊച്ചി:തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ്‌ സ്‌ഥാപിക്കാനുള്ള കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തുടരന്വേഷണത്തിന്‌  ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ എടുത്തു മാറ്റി കൊണ്ട് ഹൈ കോടതി ഉത്തരവ്. ടൈറ്റാനിയം അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2014 ആഗസ്റ്റ് 28ലെ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ക്കാണ് ഇതോടെ അനുമതിയായത്.


നെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക്‌ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നിര്‍മാണത്തിനു കരാര്‍ നല്‍കിയതില്‍ 256 കോടിരൂപയുടെ അഴിമതി നടന്നെന്നാണ്‌ ആരോപണം.

സ്റ്റേ ഇനി നിലനില്‍ക്കുന്നില്ലയെന്നു പറഞ്ഞ ജസ്റ്റിസ് കമാല്‍ പാഷ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കും എതിരായ അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.  കേസിലെ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ പ്രതികളിലൊരാളായ കമ്പനി ഉദ്യോഗസ്‌ഥന്‍ സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി. ഹര്‍ജിക്കാരനെതിരായ സ്‌റ്റേ ഉത്തരവ്‌ കോടതി നിലനിര്‍ത്തിയാണ്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.