ട്വന്റി 20 ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഈ ആഴ്ച ആരംഭിക്കും

മുംബൈ : ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ കാണുവാനുള്ള ടിക്കറ്റ് വില്‍പ്പന ഈ ആഴ്ച ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു....

ട്വന്റി 20 ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഈ ആഴ്ച ആരംഭിക്കും

HY27CRICKET1_1190909f

മുംബൈ : ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ കാണുവാനുള്ള ടിക്കറ്റ് വില്‍പ്പന ഈ ആഴ്ച ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് വില്‍പ്പന വൈകി പോയി എന്ന് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

മാര്‍ച്ച് 8ന് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും പ്രധാന ടീമുകള്‍ 15ന് മുതല്‍ മാത്രമേ കളത്തില്‍ ഇറങ്ങി തുടങ്ങുകയുള്ളൂ. ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണുമെന്റുകള്‍ നടത്തുമ്പോള്‍  മറ്റു രാജ്യങ്ങള്‍ ആറും ഏഴും മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് വില്‍പ്പന നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ മത്സരങ്ങള്‍ക്ക് കഷ്ടിച്ച് 2 മാസം മാത്രം സമയം ഉള്ളപ്പോള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. മുന്‍പ് 2011ല്‍ നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഉള്ള ടിക്കറ്റും ഇതുപോലെ വൈകിയാണ് വില്പനയ്ക്ക് എത്തിയത്.


ടിക്കറ്റ് വില്പനയുടെ പൂര്‍ണ ഉത്തരവാദിത്വം ഇന്ത്യയ്ക്ക് ആണെന്നും തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാന്‍ ഇല്ലെന്നും ഐസിസി വ്യക്തമാക്കി. കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങളുടെ വിരങ്ങളും സമയവും വരെ ബിസിസിഐ വളരെ വൈകിയാണ് പ്രഖ്യാപിച്ചത് എന്നും ആക്ഷേപം ഉണ്ട്. ഇന്ത്യ പോലെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു രാജ്യത്ത് ഒരാഴ്ച മുന്‍പ് ടിക്കറ്റ് വില്പന ആരംഭിച്ചാലും പുഷ്പം പോലെ വിറ്റു തീരുമെന്നാണ് ചില ബിസിസിഐ അധികൃതര്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

Read More >>