ശ്രീലങ്കന്‍ താരം തിസാര പെരേര ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കൊളംബോ: 26 വയസ്സുകാരനായ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.2011ല്‍ ഇംഗ്ലണ്ടിനെതിരെ കാര്‍ഡിഫില്‍ വച്ച്...

ശ്രീലങ്കന്‍ താരം തിസാര പെരേര ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Thisara-Perera-celeb_3051437

കൊളംബോ: 26 വയസ്സുകാരനായ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

2011ല്‍ ഇംഗ്ലണ്ടിനെതിരെ കാര്‍ഡിഫില്‍ വച്ച് ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറിയ പെരേര  ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പടെ 203 റണ്‍സും 11 വിക്കറ്റുകളും അദ്ദേഹം നേടി. പാക്കിസ്ഥാനെതിരെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പാക്കിസ്ഥാനെതിരെ തന്നെ 63 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.

ഏകദിന ക്രിക്കറ്റിലും ട്വന്റി 20യിലും പെരേര തുടര്‍ന്നും കളിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

110 ഏകദിനങ്ങളില്‍ കളിച്ച പെരേര 1178 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. 42 ട്വന്റി 20യില്‍ നിന്ന് 503 റണ്‍സും 27 വിക്കറ്റുകളും പെരേര സ്വന്തമാക്കിയിട്ടുണ്ട്.

Read More >>