' തെറി ' ഏപ്രില്‍ 14-ന് എത്തുന്നു

തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ്‌ ചിത്രം 'തെറി' റിലീസിന് ഒരുങ്ങുന്നു. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്....

Theri-(3)

തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ്‌ ചിത്രം 'തെറി' റിലീസിന് ഒരുങ്ങുന്നു. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കച്ചവട സാദ്ധ്യതകള്‍ മുന്‍നിര്‍ത്തിയാണ് പുതുവര്‍ഷദിനത്തില്‍ റിലീസ് ചെയ്യുന്നത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

തെറിയില്‍ വിജയ്‌ ഒരു പോലിസ് ഉദ്യോഗസ്ഥന്‍റെ വേഷം കൈകാര്യം ചെയ്യുന്നു. കണ്ടുമടുത്ത പോലീസ് കഥകളില്‍  നിന്നും വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരം വിഷയങ്ങളായ  രാഷ്ട്രീയ പോരാട്ടങ്ങലോ  വലിയ സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നായകനോ ഒന്നുമല്ല ചിത്രം പ്രതിപാദിക്കുന്നതെന്നും വിജയ്‌ യുടെ ഇന്നോളമുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികവുറ്റതായിരിക്കും ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമെന്നും  തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


ചിത്രീകരണം  പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തില്‍ വിജയ്‌ക്കു പുറമേ പ്രശസ്ത തമിഴ് സംവിധായകന്‍ മഹേന്ദ്രന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.  മഹേന്ദ്രന്റെ റോള്‍ ചിത്രത്തിന്റെ നെടുംതൂണ്‍ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം ചിത്രത്തിന് ഒരു മുതല്‍ക്കൂട്ട് ആണെന്നുമാണ് സംവിധായകന്‍ ആറ്റ്ലീ അഭിപ്രായപ്പെടുന്നത്. ഈ ചിത്രത്തിലെ മഹേന്ദ്രന്റെ പ്രകടനം നിരവധി പുരസ്ക്കാരങ്ങള്‍ നേടാന്‍ മാത്രം മികവുറ്റതാണെന്നും ആറ്റ്ലീ അഭിപ്രായപ്പെടുന്നു.