മുഖ്യമന്ത്രിയും കെ ബാബുവും രാജി വയ്ക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃത്വം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ ബാബുവും രാജി വയ്ക്കേണ്ടതില്ലെന്ന് യുഡിഎഫ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. സോളാര്‍, ബാര്‍ കോഴ വിവാദങ്ങള്‍ക്ക്...

മുഖ്യമന്ത്രിയും കെ ബാബുവും രാജി വയ്ക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃത്വം

oommen chandy copyമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ ബാബുവും രാജി വയ്ക്കേണ്ടതില്ലെന്ന് യുഡിഎഫ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. സോളാര്‍, ബാര്‍ കോഴ വിവാദങ്ങള്‍ക്ക് നടുവില്‍ പുതിയ തീരുമാനം കോണ്ഗ്രസ്സിന് നേരിയ ആശ്വാസം നല്‍കിയിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഉമ്മന്‍ചാണ്ടി രാജി വയ്ക്കേണ്ടതില്ല എന്നും കെ ബാബുവിന്‍റെ രാജി സ്വീകരിക്കേണ്ട എന്നുമാണ് പുതിയ തീരുമാനം. പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് എതിരായി നടന്നു കൊണ്ടിരിക്കുന്ന ഗൂഡാലോചാനകളെ പറ്റി അന്വേഷിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

ഈ സാഹചര്യത്തില്‍, കെഎം മാണിക്കും മന്ത്രിസഭയിലേക്ക് തിരിച്ചു വരാമെന്നും തീരുമാനമായി. ഈ കാര്യം ഔദ്യോകികമായി മാണിയോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ നേതൃത്വം ഇനി ഉചിതമായ തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ് എന്നും പറഞ്ഞു.

Read More >>