നിവിനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വെറും കെട്ടുകഥകള്‍; ലാല്‍ജോസ്

സംവിധായകന്‍ ലാല്‍ജോസും നിവിനുമായി കടുത്ത അഭിപ്രായ വ്യത്യാസത്തില്‍ ആണെന്നും അതുകൊണ്ടാണ് അദ്ധേഹം തന്‍റെ പുതിയ ചിത്രത്തില്‍ നിന്നും നിവിനെ...

നിവിനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വെറും കെട്ടുകഥകള്‍; ലാല്‍ജോസ്

laljose-nivinസംവിധായകന്‍ ലാല്‍ജോസും നിവിനുമായി കടുത്ത അഭിപ്രായ വ്യത്യാസത്തില്‍ ആണെന്നും അതുകൊണ്ടാണ് അദ്ധേഹം തന്‍റെ പുതിയ ചിത്രത്തില്‍ നിന്നും നിവിനെ ഒഴിവാക്കിയതെന്നും ഉള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചവയാണെന്ന് പറഞ്ഞു ലാല്‍ജോസ് തന്നെ രംഗത്ത് വന്നിരിക്കുന്നു.

“ഞാനും ഇങ്ങനെ ഒരു വാര്‍ത്ത‍ കണ്ടിരുന്നു. എന്നാല്‍ ഇതിനു യാഥാര്‍ഥൃവുമായി ഒരു ബന്ധവുമില്ല. എന്‍റെ ഒരു സിനിമയില്‍ നായകനായി നിവിനെ ക്ഷണിച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമയെ കുറിച്ചും കഥയെക്കുറിച്ചും സംസാരിച്ചു. എന്നാല്‍ ആ സമയം കഥയ്ക്ക്‌ പൂര്‍ണത കൈവന്നിരുന്നില്ല. കഥയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. അങ്ങനെയാണ് ആ സിനിമ വേണ്ടെന്നു വച്ചത്,” ലാല്‍ജോസ് വിശദീകരിച്ചു.


“കഥയില്‍ കുറച്ചു തിരുത്തലുകള്‍ ആവശ്യമായുണ്ട്, എങ്കിലേ അത് പ്രേക്ഷകര്‍ സ്വീകരിക്കൂ. ഭാവിയില്‍ ഈ സിനിമ യാഥാര്‍ഥൃമായേക്കാം. അല്ലാതെ ഈ മാധ്യമങ്ങള്‍ പറയുന്നത് പോലെ ഞാനും നിവിനും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ല,” ലാല്‍ജോസ് പറഞ്ഞു.

“നിവിന്‍ പോളി നായകനായെത്തുന്ന ‘ആക്ഷന്‍ ഹീറോ ബിജു’, ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ എന്നീ ചിത്രങ്ങളൊക്കെ വിതരണത്തിനെടുത്തിരിക്കുന്നത് എന്‍റെ പ്രൊഡക്ഷന്‍ കമ്പനിയാണ്. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഇത് സംഭവിക്കുമോ?” ലാല്‍ജോസ് ചോദിക്കുന്നു.